Thursday, May 2, 2024
spot_img

കലാപകാരികള്‍ക്കെതിരെ നടപടി വേണം; കേജരിവാളിന്റെ വീടിനു മുന്നില്‍ വിദ്യാര്‍ഥി പ്രതിഷേധം

ദില്ലി: ദില്ലിയില്‍ ആളിപ്പടര്‍ന്ന കലാപത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അര്‍ധരാത്രി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിക്കു മുന്നില്‍ വിദ്യാര്‍ഥി പ്രതിഷേധം. ജാമിയ മിലിയ, ജെഎന്‍യു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് ചൊവ്വാഴ്ച രാത്രി കേജരിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

അര്‍ധ രാത്രിയോടെയാണ് പ്രതിഷേധക്കാര്‍ കേജരിവാളിന്റെ വസതി വളഞ്ഞത്. കലാപകാരികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. കേജരിവാളുമായി നേരിട്ട് സംസാരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കേജരിവാള്‍ പ്രദേശത്തെ എംഎല്‍എമാരുമായി സംഭവസ്ഥലം സന്ദര്‍ശിക്കണമെന്നും ജനങ്ങളുടെ സമ്മര്‍ദം കുറയ്ക്കാന്‍ സമാധാന മാര്‍ച്ച് നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പുലര്‍ച്ചെ 3.30 ഓടെ പോലീസ് പ്രതിഷേധക്കാരെ ഇവിടെനിന്നും ഒഴിപ്പിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Related Articles

Latest Articles