Friday, May 17, 2024
spot_img

‘മനുഷ്യരാശിയെ സംരക്ഷിക്കാന്‍ മെയ്‌ഡ് ഇൻ ഇന്ത്യ ഒന്നല്ല രണ്ട് കോവിഡ് വാക്‌സിൻ സംഭാവന ചെയ്‌തു’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന കോവിഡിനെതിരെ, ഒന്നല്ല, രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ മനസ്സ് ‘മാ ഭാരതി’ കാരണം ബന്ധപ്പെട്ട് കിടക്കുന്നു. പോയവര്‍ഷം വിദേശത്ത് ഇന്ത്യന്‍ വംശജര്‍ വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങള്‍ നടത്തിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. പി.പി.ഇ കിറ്റ്, മാസ്‌ക്, വെന്റിലേറ്റര്‍ മുതലായ ഉപകരണങ്ങള്‍ നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് വന്നിരുന്നത്‌. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്.

അഴിമതി തടയുന്നതിന് ഇന്ത്യ ഇന്ന് ടെക്‌നോളജി ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക്‌ അക്കൗണ്ടിലേക്കെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.‘ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകള്‍ പറഞ്ഞു. എന്നാല്‍ യാഥാര്‍ഥ്യം, ഇന്ത്യ ഇന്ന് ശക്തവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി ഒന്നിച്ചുനില്‍ക്കുന്നു’ മോദി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles