India

ഇനി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ റോഡുകളിലും ഇറങ്ങും; നിർണായക പരീക്ഷണം പൂർത്തിയാക്കി വ്യോമസേന

ജയ്പൂ‌ര്‍: ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇനിമുതല്‍ അടിയന്തരഘട്ടത്തില്‍ ദേശീയപാതകളില്‍ ഇറങ്ങും. ഇതിനുവേണ്ടി വേണ്ടി നടത്തിയ ആദ്യ പരീക്ഷണം ഇന്ത്യന്‍ വ്യോമസേന വിജയകരമായി പൂർത്തിയാക്കി. രാജസ്ഥാനിലെ ജലോറില്‍ വ്യോമസേനയുടെ രണ്ട് യുദ്ധഹെലികോപ്ടറുകള്‍ റോഡില്‍ ഇറക്കിയാണ് ഇന്ത്യൻസേന പരീക്ഷണം പൂർത്തിയാക്കിയത്.

വ്യോമസേനയുടേയും നാഷണല്‍ ഹൈവേ അതോറിറ്റിയുടേയും നേതൃത്വത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതിനു ശേഷമാണ് ഹെലികോപ്ടറുകള്‍ നിരത്തില്‍ ഇറക്കിയത്. യുദ്ധങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും യുദ്ധവിമാനങ്ങള്‍ റോഡുകളില്‍ ഇറക്കുവാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അത് വലിയരീതില്‍ ഗുണം ചെയ്യും. പ്രതിരോധ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇത്തരത്തില്‍ ഒരു നീക്കം ഗതാഗത വകുപ്പ് നടത്തിയത്. രാജ്യരക്ഷ പരിഗണിച്ച്‌ അവയുടെ പട്ടിക അതീവ രഹസ്യമായി തന്നെ സൂക്ഷിക്കാനാണ് തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി യുദ്ധവിമാനങ്ങള്‍ ഇറക്കുവാന്‍ സാധിക്കുന്ന 25 ഓളം റോഡുകള്‍ കേന്ദ്ര ഗതാഗതവകുപ്പ് കണ്ടെത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

റായ്ബറേലിയിലും രാഹുലിന് പരാജയം നേരിടേണ്ടി വരും; ജനങ്ങൾ കോൺഗ്രസിനെ മടുത്തിരിക്കുന്നു;തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പോലും നേതാക്കൾക്ക് ഭയമാണെന്ന് അനുരാഗ് താക്കൂർ

ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന്…

7 mins ago

രാഹുലിന് റായ്ബറേലിയിൽ കിട്ടിയ സ്വീകരണം കണ്ടോ ?

രാഹുലിനെ റായ്ബറേലിക്കും വേണ്ടേ ? വീഡിയോ കാണാം...

33 mins ago

താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം; പ്രതികളായ നാലു പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ…

37 mins ago

വൈദ്യുതി നിലച്ചു! പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചു; പോലീസിൽ പരാതി നൽകി ഓഫീസ് ജീവനക്കാർ

കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം…

1 hour ago

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍…

1 hour ago

മേയറും ഭർത്താവും ചേർന്ന് ജോലി തെറിപ്പിച്ച ആദ്യയാളല്ല യദു !

കുട്ടി മേയറുടെയും എംഎൽഎയുടെയും ധാർഷ്ട്യം കണ്ടോ ?

1 hour ago