വിമാനയാത്രാ സുരക്ഷാ നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ച ചെയ്താല്‍ കനത്ത പിഴ നല്‍കുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പിഴ 10 ഇരട്ടിയായി വര്‍ധിപ്പിച്ചു കൊണ്ട് എട്ടുവര്‍ഷം പഴക്കമുള്ള നിയമത്തിനാണ് സർക്കാർ ഭേദഗതി കൊണ്ടുവരുന്നത്. എയര്‍ക്രാഫ്റ്റ് നിയമഭേദഗതി ബില്‍ പാസായാല്‍ 10 ലക്ഷത്തില്‍ നിന്ന് ഒരു കോടിരൂപയായി പിഴ ശിക്ഷ വര്‍ധിക്കും.
സുരക്ഷാ നിയമങ്ങളില്‍ എന്ത് ലംഘനം നടന്നാലും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവയ്ക്കു വിമാനക്കമ്പനിക്കെതിരേ നടപടിയെടുക്കാനുള്ള അധികാരവും നിയമഭേദഗതി നല്‍കും.
എയർബസ് എ 320നിയോ വിമാനങ്ങൾ പ്രാറ്റ്, വിറ്റ്‌നി എന്‍ജിനുകളുമായി ഘടിപ്പിക്കുമ്പോള്‍ അപകട സാധ്യതകൾ ഏറെയുണ്ട്. ഈ പതിപ്പുകള്‍ ഉപയോഗിക്കുന്ന വിമാന കമ്പനികള്‍ ഇവരുടെ എല്ലാ വിമാനങ്ങളിലും മാറ്റം വരുത്തണമെന്നാണ് ഡിജിസിഎയുടെ നിര്‍ദേശം. ഇത്തരം നിര്‍ദേശങ്ങള്‍ ഇനി പാലിക്കാതെ പോയാൽ പുതിയ നിയമ പ്രകാരം കടുത്ത പിഴയൊടുക്കേണ്ടി വരും.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…