Categories: India

നവ കാശ്മീരില്‍ ആദ്യ റിക്രൂട്ട്മെന്‍റ് റാലിയുമായി ഇന്ത്യന്‍ സൈന്യം; രജിസ്റ്റര്‍ ചെയ്തത് 29,000 കാശ്മീരികൾ!

ലഡാക്ക്: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം താഴ്‌വരയിൽ ആദ്യ സൈനിക റിക്രൂട്ട്മെന്‍റ് റാലി നടത്തി ഇന്ത്യൻ സൈന്യം. ഏഴു ദിവസം നീണ്ടുനിൽക്കുന്ന, തൽവാരയിലെ ജമ്മു കാശ്മീർ പൊലീസ് സബ്സിഡയറി ട്രെയിനിംഗ് സെന്‍ററില്‍ നടക്കുന്ന റിക്രൂട്ട്മെന്‍റ് റാലി കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഈ മാസം ഒൻപതാം തീയതി റിക്രൂട്ട്മെന്‍റ് അവസാനിക്കും.

ജമ്മു കാശ്മീരിലെ ഏഴ് ജില്ലകളിലായി ഉള്ള യുവാക്കൾക്ക് തൊഴിൽ നൽകുക എന്നതാണ് റിക്രൂട്ട്മെന്‍റ് റാലിയുടെ ഉദ്ദേശമെന്ന് ലെഫ്റ്റനന്‍റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജമ്മുവിൽ നിന്ന് മാത്രം 29,000 യുവാക്കൾ റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ 2,500 പേർ റാലിയിൽ പങ്കെടുക്കാൻ എത്തി.ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്‍റ് വെറ്ററിനറി, സോൾജ്യർ ക്ലാർക്ക്, സോൾജ്യർ സ്റ്റോർ കീപ്പർ, സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്‌നിക്കൽ, ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്‍റ്, ടെക്‌നിക്കൽ സെയിൽസ്മാൻ എന്നീ പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.

റിക്രൂട്ട്‌മെന്റിന്‍റെ ഓരോ ഘട്ടത്തിലും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യവും മുഴങ്ങികേട്ടു.
‘സൈന്യത്തിനു നേരെ കല്ലെറിയുന്നവരെ ഞങ്ങള്‍ കാലങ്ങളായി കാണുകയാണ് അതിനെതിരെ ഞങ്ങള്‍ക്കും എന്തെങ്കിലും പ്രവര്‍ത്തിക്കണം ഇതായിരുന്നു കശ്മീരിലെ യുവാക്കളുടെ വാക്കുകള്‍.’ ‘ഞങ്ങള്‍ക്കും ഈ രാഷ്ട്രത്തെ സേവിക്കാന്‍ ഒരു അവസരം നല്‍കണം ഇതായിരുന്നു മറ്റൊരു യുവാവിന്‍റെ വാക്ക്.’ സൈനിക സേവനം ഒരു മികച്ച ജോലി തന്നെയാണ്.രാജ്യത്തെ മാത്രമല്ല കശ്മീരില്‍ ജീവിക്കുന്ന ഞങ്ങളുടെ മാതാപിതാക്കളെയും ഞങ്ങള്‍ക്ക് സംരക്ഷിക്കണം അവര്‍ പറഞ്ഞു.

യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനായുള്ള ഒരു വലിയ അവസരം തന്നെയാണ് സൈനിക മേഖലയെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. കശ്മീരിലെ യുവതയുടെ ചുറുചുറുക്കും താത്പര്യവും അതാണ് വ്യക്തമാക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം തന്നെ രണ്ട് പരേഡുകള്‍ നടത്തുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തത് സാംബയിലായിരിക്കുമെന്നാണ് സൂചന. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന് പ്രത്യേകമായി നടപ്പിലാക്കുന്നത്.

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

11 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

12 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago