ലഡാക്ക്: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം താഴ്‌വരയിൽ ആദ്യ സൈനിക റിക്രൂട്ട്മെന്‍റ് റാലി നടത്തി ഇന്ത്യൻ സൈന്യം. ഏഴു ദിവസം നീണ്ടുനിൽക്കുന്ന, തൽവാരയിലെ ജമ്മു കാശ്മീർ പൊലീസ് സബ്സിഡയറി ട്രെയിനിംഗ് സെന്‍ററില്‍ നടക്കുന്ന റിക്രൂട്ട്മെന്‍റ് റാലി കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഈ മാസം ഒൻപതാം തീയതി റിക്രൂട്ട്മെന്‍റ് അവസാനിക്കും.
ജമ്മു കാശ്മീരിലെ ഏഴ് ജില്ലകളിലായി ഉള്ള യുവാക്കൾക്ക് തൊഴിൽ നൽകുക എന്നതാണ് റിക്രൂട്ട്മെന്‍റ് റാലിയുടെ ഉദ്ദേശമെന്ന് ലെഫ്റ്റനന്‍റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജമ്മുവിൽ നിന്ന് മാത്രം 29,000 യുവാക്കൾ റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ 2,500 പേർ റാലിയിൽ പങ്കെടുക്കാൻ എത്തി.ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്‍റ് വെറ്ററിനറി, സോൾജ്യർ ക്ലാർക്ക്, സോൾജ്യർ സ്റ്റോർ കീപ്പർ, സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്‌നിക്കൽ, ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്‍റ്, ടെക്‌നിക്കൽ സെയിൽസ്മാൻ എന്നീ പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
റിക്രൂട്ട്‌മെന്റിന്‍റെ ഓരോ ഘട്ടത്തിലും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യവും മുഴങ്ങികേട്ടു.
‘സൈന്യത്തിനു നേരെ കല്ലെറിയുന്നവരെ ഞങ്ങള്‍ കാലങ്ങളായി കാണുകയാണ് അതിനെതിരെ ഞങ്ങള്‍ക്കും എന്തെങ്കിലും പ്രവര്‍ത്തിക്കണം ഇതായിരുന്നു കശ്മീരിലെ യുവാക്കളുടെ വാക്കുകള്‍.’ ‘ഞങ്ങള്‍ക്കും ഈ രാഷ്ട്രത്തെ സേവിക്കാന്‍ ഒരു അവസരം നല്‍കണം ഇതായിരുന്നു മറ്റൊരു യുവാവിന്‍റെ വാക്ക്.’ സൈനിക സേവനം ഒരു മികച്ച ജോലി തന്നെയാണ്.രാജ്യത്തെ മാത്രമല്ല കശ്മീരില്‍ ജീവിക്കുന്ന ഞങ്ങളുടെ മാതാപിതാക്കളെയും ഞങ്ങള്‍ക്ക് സംരക്ഷിക്കണം അവര്‍ പറഞ്ഞു.
യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനായുള്ള ഒരു വലിയ അവസരം തന്നെയാണ് സൈനിക മേഖലയെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. കശ്മീരിലെ യുവതയുടെ ചുറുചുറുക്കും താത്പര്യവും അതാണ് വ്യക്തമാക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം തന്നെ രണ്ട് പരേഡുകള്‍ നടത്തുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തത് സാംബയിലായിരിക്കുമെന്നാണ് സൂചന. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന് പ്രത്യേകമായി നടപ്പിലാക്കുന്നത്.

