ഡെറാഡൂൺ : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിളെയും സിലബസുകളിൽ ഓപ്പറേഷൻ സിന്ദൂറൂം ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യവും അദ്ധ്യായമായി ഉൾപ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി . ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം ധീരതയുടെ ഇതിഹാസം രചിച്ച രീതി വരും തലമുറ അറിയണമെന്നും എല്ലാവരും അവരുടെ സൈന്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് കുട്ടികൾ അറിയണമെന്നും അതിനായി ഓപ്പറേഷൻ സിന്ദൂർ ഞങ്ങളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു.
“ഉത്തരാഖണ്ഡിലെ ഓരോ കുടുംബത്തിനും സൈന്യവുമായോ സുരക്ഷാ സേനയുമായോ എന്തെങ്കിലും തരത്തിൽ ബന്ധമുണ്ട് . രാജ്യത്തെ സംരക്ഷിക്കുന്നതിനായി ഞങ്ങൾ ധീരതയുടെ കഥകൾ എഴുതിയിട്ടുണ്ട്. രാഷ്‌ട്രത്തിനുവേണ്ടി ത്യാഗം സഹിച്ചു.അതുകൊണ്ട് തന്നെ ഓപ്പറേഷൻ സിന്ദൂർ എല്ലാ സ്കൂൾ കുട്ടികളുടെയും വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാക്കും”- ധാമി പറഞ്ഞു.

