Monday, December 15, 2025

ഷെയ്ഖ് ഹസീനയ്ക്ക് അപകടമുണ്ടാകുമെന്ന് മാസമടക്കം കൃത്യമായി പ്രവചിച്ച ഇന്ത്യൻ ജ്യോതിഷി !സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി പ്രശാന്ത് കിനിയും പ്രവചനങ്ങളും

സ്വാതന്ത്ര്യ സമര സൈനികരോടുള്ള ആദര സൂചകമായി പ്രഖ്യാപിച്ച സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തിനൊടുവിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ഇന്ത്യയിലെ ജ്യോതിഷിയായ പ്രശാന്ത് കിനിയുടെ പഴയ പ്രവചനം വീണ്ടും ശ്രദ്ധ നേടുന്നു.

2024 മെയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഷെയ്ഖ് ഹസീനയ്ക്ക് അപകടം ഉണ്ടായേക്കുമെന്നും . വധശ്രമത്തിനു വരെ സാധ്യതയുണ്ടെന്നും കഴിഞ്ഞ ഡിസംബർ 14-ന് തന്നെ സമൂഹ മാദ്ധ്യമമായ എക്സിലൂടെ കിനി പ്രവചിച്ചിരുന്നു

“ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെക്കുറിച്ചുള്ള എൻ്റെ പ്രവചനം, 2024 മെയ് ജൂൺ ജൂലൈ ആഗസ്ത് മാസത്തിൽ ഷെയ്ഖ് ഹസീന ജാഗ്രത പാലിക്കണം, അവർ വധശ്രമങ്ങൾ നേരിടേണ്ടി വന്നേക്കാം,” കിനി തൻ്റെ പഴയ പോസ്റ്റിൽ പറഞ്ഞു. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന പ്രശ്‌നത്തിലകപ്പെടുമെന്ന് ഞാൻ ഇതിനകം പ്രവചിച്ചതായി പഴയ പോസ്റ്റ് അടക്കം മെൻഷൻ ചെയ്ത് കിനി വീണ്ടും രംഗപ്രവേശനം ചെയ്തതോടെയാണ് ഇക്കാര്യം കൂടുതൽ പേരിലേക്ക് എത്തിയത്

ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനുപിന്നാലെ ബംഗ്ലാദേശിൽ കലാപകാരികൾ അഴിഞ്ഞാടുകയാണ്. രാജ്യത്തെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയും സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നേരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.റിപ്പോർട്ടുകൾ പ്രകാരം കാളി ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഹിന്ദുക്കളുടെ ആരാധനാലയങ്ങളും ക്ഷേത്രങ്ങളും കലാപകാരികൾ ലക്ഷ്യമിടുകയാണ്. ഹരേകൃഷ്ണ പ്രസ്ഥാനം അല്ലെങ്കിൽ ഇസ്കോൺ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സേന കലാപകാരികളെ ഫലപ്രഥമായി നേരിടാത്തതിനാൽ വംശഹത്യയിലേക്ക് കാര്യങ്ങളെത്തുമോ എന്ന ഭയപ്പാടിലാണ് രാജ്യത്തെ ന്യൂന പക്ഷങ്ങൾ.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട് . ഇന്നലെ 6 മണി മുതൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. ആശുപത്രികൾ, വെള്ളം, ഗ്യാസ്, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങൾ ലഭ്യമാകും. ഹസീന നിലവിൽ ഇന്ത്യയിൽ താത്കാലിക അഭയം തേടിയിരിക്കുകയാണ്.

Related Articles

Latest Articles