Indian cinema's big B Amitabh Bachchan shakes hands with football superstars like Messi, Ronaldo, Mbappe and Neymar
ഇന്ത്യൻ സിനിമയുടെ ഭീഷ്മാചാര്യർ എന്ന് വിശേഷിപ്പിക്കാവുന്ന അമിതാഭ് ബച്ചൻ ലോക ഫുട്ബോളിലെ നാല് സൂപ്പര്‍ താരങ്ങൾക്ക് കൈകൊടുത്ത് കുശലാന്വേഷണം നടത്തി. മെസി, റൊണാള്‍ഡോ, എംബാപ്പെ, നെയ്‍മര്‍ എന്നിവര്‍ക്കാണ് അദ്ദേഹം ഹസ്തദാനം നല്‍കിയത്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന പിഎസ്ജിയും സൗദി ഓള്‍ സ്റ്റാര്‍ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിന് പ്രത്യേക അതിഥിയായാണ് അമിതാഭ് ബച്ചന്‍ എത്തിയത്.
മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഫുട്ബോൾ താരങ്ങൾക്ക് കൈ കൊടുത്ത് , കുശലം ചോദിക്കുന്ന ബച്ചന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ബച്ചന്‍ തന്നെ ട്വീറ്റ് ചെയ്‍തിട്ടുമുണ്ട്. റിയാദിലെ ഒരു വൈകുന്നേരം. എന്തൊരു സായന്തനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, എംബാപ്പെ, നെയ്മര്‍ എല്ലാവരും ഒരുമിച്ച് കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഈ ഞാനും. അവിശ്വസനീയം!!!, എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…
വിജയ് മല്യ നാടുവിട്ടതോടെ സ്വർണ്ണം കടത്താൻ ചിലർ തീരുമാനിച്ചു ? ഉയർന്ന അളവിൽ സ്വർണ്ണം അടങ്ങിയ ശ്രീകോവിലിന്റെ മേൽക്കൂര കൊള്ളസംഘത്തിന്റെ…
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…