Sunday, April 28, 2024
spot_img

ഫുട്ബോളിലെ സൂപ്പർ താരങ്ങളായ മെസി, റൊണാള്‍ഡോ, എംബാപ്പെ, നെയ്‍മര്‍ എന്നിവർക്ക് കൈകൊടുത്ത് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി വീഡിയോ

ഇന്ത്യൻ സിനിമയുടെ ഭീഷ്മാചാര്യർ എന്ന് വിശേഷിപ്പിക്കാവുന്ന അമിതാഭ് ബച്ചൻ ലോക ഫുട്ബോളിലെ നാല് സൂപ്പര്‍ താരങ്ങൾക്ക് കൈകൊടുത്ത് കുശലാന്വേഷണം നടത്തി. മെസി, റൊണാള്‍ഡോ, എംബാപ്പെ, നെയ്‍മര്‍ എന്നിവര്‍ക്കാണ് അദ്ദേഹം ഹസ്തദാനം നല്‍കിയത്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന പിഎസ്ജിയും സൗദി ഓള്‍ സ്റ്റാര്‍ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിന് പ്രത്യേക അതിഥിയായാണ് അമിതാഭ് ബച്ചന്‍ എത്തിയത്.

മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഫുട്ബോൾ താരങ്ങൾക്ക് കൈ കൊടുത്ത് , കുശലം ചോദിക്കുന്ന ബച്ചന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ബച്ചന്‍ തന്നെ ട്വീറ്റ് ചെയ്‍തിട്ടുമുണ്ട്. റിയാദിലെ ഒരു വൈകുന്നേരം. എന്തൊരു സായന്തനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, എംബാപ്പെ, നെയ്മര്‍ എല്ലാവരും ഒരുമിച്ച് കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഈ ഞാനും. അവിശ്വസനീയം!!!, എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

Related Articles

Latest Articles