കീവ്: റഷ്യയുടെ യുക്രൈൻ അധിനിവേശം പതിനൊന്നാം ദിവസവും തുടരുമ്പോൾ, ഇന്ത്യയുടെ ഒഴിപ്പിക്കാൻ ശ്രമങ്ങളും നിർണായക ഘട്ടത്തിലാണ്. അതിൽ റഷ്യൻ അതിർത്തിയോട് ചേർന്നുള്ള വടക്ക്-കിഴക്കൻ യുക്രേനിയൻ നഗരമായ സുമിയിലേക്കാണ് എല്ലാ കണ്ണുകളും.
സുമിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 700 ഓളം ഇന്ത്യക്കാർ രക്ഷാപ്രവർത്തനത്തിനായി കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി. എംബസി പ്രതിനിധികള്‍ ഉടന്‍ എത്തുമെന്നും അരമണിക്കൂറിനകം തയ്യാറായി ഇരിക്കാനുമാണ് എംബസി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ആകെ 594 വിദ്യാര്‍ത്ഥികളാണ് സുമിയിലുള്ളത്. മാത്രമല്ല ഇതില്‍ 179 പേര്‍ മലയാളികളാണ്. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവര്‍ ഇപ്പോഴുള്ളത്. ഒഴിപ്പിക്കലിനുള്ള എല്ലാ നടപടികളും പൂർത്തിയായതായും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
അതേസമയം യുക്രെയ്‌നിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. സുമി ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. വിദേശപൗരന്മാരെ ഒഴിപ്പിക്കാനാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ആവശ്യപ്രകാരമാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് വിവരം. സുമി, ഖാർകീവ്, കീവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം ആശ്വസമായിരിക്കുകയാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം സുമിയിലും മരിയുപോളിലും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരേയും ഒഴിപ്പിക്കാനായില്ലെന്നാണ് യുക്രെയ്ൻ അറിയിച്ചത്.
സുമിയിൽ എഴുന്നൂറോളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഘർഷ സാധ്യത അനുസരിച്ച് ഏത് നിമിഷവും ഒഴിപ്പിക്കൽ ഉണ്ടായേക്കുമെന്നാണ് ഇന്ത്യൻ അധികൃതർ അറിയിച്ചിരുന്നത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…