റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്‍നാട് സ്വദേശി മരിച്ചു. ട്രിച്ചി ഉസലാംപെട്ടി സ്വദേശി പൊന്നു സ്വാമിനാഥന്‍ അനന്തന്‍ എന്ന രവി ആണ് മരിച്ചത്. ബിഷയ്ക്ക് സമീപം തസ്‍ലീസിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.
സ്‍കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനായി അതിരാവിലെ വാഹനമോടിച്ച് പോകുന്നതിനിടെ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഈ സമയത്ത് വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ – ഇളഞ്ചിയം. രണ്ട് മക്കളുണ്ട്.
നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സൗദിയിലുള്ള ബന്ധുക്കളായ രങ്കസ്വാമി, ശെല്‍വരാജ് എന്നിവര്‍ക്ക് പുറമെ കെ.എം.സി.സി വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീന്‍, കെ.എം.സി.സി ജിദ്ദ വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരും നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…