ദോഹ: തങ്ങളുടെ മൂന്ന് പൈലറ്റുമാരെ ഖത്തർ സൈന്യം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന ഇറാനിയൻ മാദ്ധ്യമ റിപ്പോർട്ടുകൾ തള്ളി ഖത്തർ ഭരണകൂടം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നിർണായക നയതന്ത്ര നീക്കങ്ങൾ നടക്കുന്നതിനിടയിൽ പുറത്തുവരുന്ന ഇത്തരം വാദങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഖത്തർ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര നിയമങ്ങളും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് രാജ്യം സുരക്ഷാ നടപടികൾ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് വിദേശകാര്യ വക്താവ് മാജിദ് മുഹമ്മദ് അൽ-അൻസാരി പറഞ്ഞു. സംഭവസ്ഥലത്ത് അത്യാധുനിക സംവിധാനങ്ങളോടെ തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകർ ഒരു പൈലറ്റിന്റെ ഭൗതികാവശിഷ്ടം കണ്ടെത്തുകയും അത് ഇറാനിയൻ അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ നേരിട്ട് പരിശോധിക്കാൻ ഏപ്രിലിൽ ഇറാൻ സംഘത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും ഇതുവരെ ഇറാൻ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ഖത്തർ വ്യക്തമാക്കി.
ഖത്തറിലെ യുഎസ് താവളത്തിന് നേരെ മാർച്ചിൽ നടന്ന നീക്കത്തിനിടെ തകർന്നുവീണ രണ്ട് സുഖോയ്-24 (Su-24) യുദ്ധവിമാനങ്ങളിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാരെ ഖത്തർ കഴിഞ്ഞ ആറുമാസമായി തടവിലാക്കിയിരിക്കുകയാണെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി ആരോപിച്ചിരുന്നു. ജവാദ് സലേഹി, അബ്ദുൽ മജീദ് ദശ്തിയൻ, ഇമ്രാൻ ബെഹ്‌റൂഷിയാൻ എന്നീ പൈലറ്റുമാരെ കുടുംബവുമായോ നയതന്ത്ര ഉദ്യോഗസ്ഥരുമായോ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ഇവർക്കായി റെഡ് ക്രോസ് ഇടപെടണമെന്നും ഇറാൻ സൈനിക ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഖത്തർ ഔദ്യോഗികമായി അറിയിച്ചതോടെ മേഖലയിലെ നയതന്ത്ര തർക്കം കൂടുതൽ മുറുകുകയാണ്.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…