Tuesday, January 6, 2026

അമേരിക്കക്ക് കേരളത്തിലെ മീൻ വേണ്ട,സംസ്‌ഥാനത്ത് ചെമ്മീൻ ചീഞ്ഞുനാറും

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനിന് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് കേരളത്തെയാകും. 300 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ചെമ്മീന്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. ഈ കയറ്റുമതി ഇല്ലാതാകുന്നതോടെ കേരളത്തിലെ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ ജീവിതം പ്രതിസന്ധിയിലാകും.

തവിട്ടുനിറമുള്ള ചെമ്മീന്‍, കരിക്കടി ചെമ്മീന്‍, കേരളത്തില്‍ നിന്നുള്ള ആഴക്കടല്‍ ചെമ്മീന്‍ എന്നിവ അമേരിക്കയിലെ ജനപ്രിയ ഇനങ്ങളാണ്. നിരോധനം നടപ്പാക്കുന്നതോടെ കരിക്കടി, തവിട്ട് ചെമ്മീന്‍ എന്നിവയുടെ വില വലിയ തോതില്‍ ഇടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ മത്സ്യബന്ധന സമൂഹത്തിന് ഇത് കനത്ത പ്രഹരമാകും.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും ഇതിനെ സാരമായി ബാധിക്കും. നിരോധന വാര്‍ത്ത വന്നയുടനെ തങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ പരിഹാരം കണ്ടുവരികയാണെന്നും സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് അലക്‌സ് നൈനാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കേരള മത്സ്യ തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു

Related Articles

Latest Articles