കൊളംബോ:വീണ്ടും കൈത്താങ്ങായി ഭാരതം. ശ്രീലങ്കയുടെ പ്രതിസന്ധികൾ പരിഹരിക്കാൻ അതിവേഗ നീക്കവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യ. വൈദ്യസേവന രംഗത്ത് അവശ്യമരുന്നുകളുമായി ഇന്ത്യൻ നാവികാ സേന കൊളംബോയിലെത്തി. നാവിക സേനയുടെ യുദ്ധകപ്പലായ ഐഎൻഎസ് ഘരിയാലാണ് കൊളംബോ തീരത്ത് അടുത്തത്. വൈദ്യമേഖലയിൽ അവശ്യമായ ജീവൻരക്ഷാ മരുന്നുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് എത്തിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു.
അതേസമയം സാമ്പത്തികമായും വാണിജ്യമായും തകർന്നിരിക്കുന്ന ശ്രീലങ്കയ്‌ക്കായി ഭക്ഷ്യധാന്യം, മരുന്നുകൾ, ഇന്ധനം എന്നിവ ഭാരതമാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് വിദേശരാജ്യങ്ങളുമായി സംസാരിച്ചും ഇന്ത്യ അതിവേഗ സഹായത്തിന് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ അന്താരാഷ്‌ട്ര നാണ്യ നിധിയിൽ നിന്ന് ശ്രീലങ്കയ്‌ക്ക് വായ്പ ലഭ്യമാക്കാൻ ഭാരതമാണ് നയതന്ത്രപരമായി സംസാരിച്ചിട്ടുള്ളത്. ചൈനയുടെ വൻകടബാദ്ധ്യത തകർത്തിരിക്കുന്ന ശ്രീലങ്കയെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഭാരതം നടത്തുന്നത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…