Sunday, May 19, 2024
spot_img

കൈവിടാതെ ഭാരതം;ഇന്ത്യൻ നാവിക സേനയുടെ യുദ്ധകപ്പൽ കൊളംബോയിൽ; ശ്രീലങ്കയ്‌ക്ക് അതിവേഗ വൈദ്യസഹായവുമായി രാജ്യം

കൊളംബോ:വീണ്ടും കൈത്താങ്ങായി ഭാരതം. ശ്രീലങ്കയുടെ പ്രതിസന്ധികൾ പരിഹരിക്കാൻ അതിവേഗ നീക്കവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യ. വൈദ്യസേവന രംഗത്ത് അവശ്യമരുന്നുകളുമായി ഇന്ത്യൻ നാവികാ സേന കൊളംബോയിലെത്തി. നാവിക സേനയുടെ യുദ്ധകപ്പലായ ഐഎൻഎസ് ഘരിയാലാണ് കൊളംബോ തീരത്ത് അടുത്തത്. വൈദ്യമേഖലയിൽ അവശ്യമായ ജീവൻരക്ഷാ മരുന്നുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് എത്തിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു.

അതേസമയം സാമ്പത്തികമായും വാണിജ്യമായും തകർന്നിരിക്കുന്ന ശ്രീലങ്കയ്‌ക്കായി ഭക്ഷ്യധാന്യം, മരുന്നുകൾ, ഇന്ധനം എന്നിവ ഭാരതമാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് വിദേശരാജ്യങ്ങളുമായി സംസാരിച്ചും ഇന്ത്യ അതിവേഗ സഹായത്തിന് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ അന്താരാഷ്‌ട്ര നാണ്യ നിധിയിൽ നിന്ന് ശ്രീലങ്കയ്‌ക്ക് വായ്പ ലഭ്യമാക്കാൻ ഭാരതമാണ് നയതന്ത്രപരമായി സംസാരിച്ചിട്ടുള്ളത്. ചൈനയുടെ വൻകടബാദ്ധ്യത തകർത്തിരിക്കുന്ന ശ്രീലങ്കയെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഭാരതം നടത്തുന്നത്.

Related Articles

Latest Articles