ഹൂസ്റ്റൺ∙ യുഎസിൽ ഇന്ത്യൻ വംശജയായ സംരംഭക തീപിടിത്തത്തിൽ വെന്തുമരിച്ചു. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ (32) എന്ന ഇന്ത്യൻ വംശജയായ യുവതി മരിച്ചത്. ഈ മാസം 14ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്.
ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയുടെയും അവരുടെ നായയുടെയും ജീവൻ രക്ഷിക്കാനായില്ല. തീപിടത്തിൽ ദുരൂഹതയില്ലെന്ന് സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു. താനിയയുടെ സംസ്കാരം ഇന്നു നടത്തി.
കാൾസ് സ്ട്രെയിറ്റ് പാത്തിൽ മാതാപിതാക്കളുടെ വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നു. താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജ 14നു പുലർച്ചെ നടക്കാൻ ഇറങ്ങിയപ്പോഴാണ് കോട്ടേജിൽനിന്നു തീ ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഭാര്യയെ വിളിച്ചുണർത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.ഭാര്യയുമൊത്തു തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
അക്കൗണ്ടിങ്ങിലും ഫിനാൻസിലും എംബിഎ പൂർത്തിയാക്കിയ ശേഷം ബെൽപോർട്ടിൽ താനിയ ഡോനട്ട്സ് ഔട്ട്ലറ്റ് തുറന്നിരുന്നു, ഇതിനു പുറമെ ബ്ലൂ പോയിന്റിൽ മറ്റൊരു ഔട്ട്ലറ്റും സ്വന്തമായുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും താനിയ സജീവമായി പങ്കെടുത്തിരുന്നു
ബാർ കോഴ വിവാദത്തിൽ ചൂട് പിടിച്ച് കേരള രാഷ്ട്രീയം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന…
കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…
തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…