cricket

മുബൈയിൽ ഇന്ത്യൻ പേസ് ആറാട്ട് ! ആദ്യ ഏകദിനത്തിൽ 188 ൽ കാലിടറിവീണ് ഓസീസ്

മുംബൈ :ആദ്യ ഏകദിനത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യൻ ബോളർമാർക്കു മുന്നിൽ മുട്ടിടിച്ചു വീണ് പേരുകേട്ട ഓസ്ട്രേലിയൻ ബാറ്റിംഗ് നിര. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് വ്യത്യസ്തമായി പേസ് ബൗളർ കത്തിക്കയറിയപ്പോൾ ഓസീസ് 35.4 ഓവറിൽ 188 റൺസിന് ഓൾഔട്ടായി. 65 പന്തിൽ 81 റൺസെടുത്ത ഓപ്പണർ‌ മിച്ചൽ മാർഷ് കൂടിയില്ലായിരുന്നുവെങ്കിൽ ഓസ്ട്രേലിയയുടെ സ്ഥിതി ഇതിലും മോശമായേനെ. രണ്ട് വിക്കറ്റ് നഷ്ടത്തിൽ നൂറു റൺസെന്ന ശക്തമായ നിലയിൽ നിന്നാണ് ഓസ്ട്രേലിയയുടെ തകർച്ച.

ഓസീസ് മധ്യനിരയും വാലറ്റവും ബാറ്റിങ്ങിൽ അമ്പേ പരാജയപ്പെട്ടു. ജോഷ് ഇംഗ്ലിഷ് (27 പന്തിൽ 26), സ്റ്റീവ് സ്മിത്ത് (30 പന്തിൽ 22), മാർനസ് ലബുഷെയ്ൻ (22 പന്തിൽ 15), കാമറൂൺ ഗ്രീൻ (19 പന്തിൽ 12) എന്നിവരാണ് ഓസ്ട്രേലിയൻ നിരയിൽ രണ്ടക്കം കടന്നത്.

ഇന്ത്യയ്ക്കായി പേസർമാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്നു വിക്കറ്റു വീതവും ജഡേജ രണ്ടും, ഹാർദിക് പാണ്ഡ്യ, കുൽദീപ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

Anandhu Ajitha

Recent Posts

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

4 mins ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

9 mins ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

13 mins ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

40 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

1 hour ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

1 hour ago