Indian player Ravindra Jadeja is about to return after recovering from injuries. Indian player Ravindra Jadeja is about to return after recovering from injuries.
മുംബൈ: ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ പരിക്കുകൾ മാറി തിരിച്ചുവരാനൊരുങ്ങുന്നു.ഫിറ്റ്‌നസ് പരീക്ഷയില്‍ വിജയിച്ചാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലേക്ക് ജഡേജയെ പരിഗണിക്കും.പരമ്പരയ്ക്ക് മുന്നോടിയായി ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് 2022ന് ശേഷം ഇന്ത്യന്‍ ടീമിൽ രവീന്ദ്ര ജഡേജ കളിച്ചിട്ടില്ല. മുംബൈയിലേക്ക് മടങ്ങിയെത്തിയ താരം കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ബംഗ്ലാദേശിനും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരകളില്‍ ജഡേജയെ പരിഗണിച്ചിരുന്നില്ല.
അതേസമയം, ഈ വർഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ടീമില്‍ സ്ഥാനമുറപ്പിക്കാനാകും രവീന്ദ്ര ജഡേജയുടെ ശ്രമം. ജനുവരി 18നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടി20 കളിക്കണോ എന്ന കാര്യത്തിലും സെലക്‌ടര്‍മാര്‍ തീരുമാനമെടുക്കും. ടി20 പരമ്പരയിലേക്ക് സീനിയര്‍ താരങ്ങള്‍ പലരേയും പരിഗണിക്കാന്‍ സാധ്യതയില്ല. ലങ്കയ്ക്കെതിരെ ടി20 പരമ്പര നേടിയ ഹർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവനിരയെ നിലനിര്‍ത്താനാണ് സാധ്യത.
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…