Monday, September 21, 2026

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ;ജഡേജയെ കാത്തിരുന്ന ആരാധകർക്ക് ആശ്വാസം , പരിക്ക് മാറി തിരിച്ച് വരാനൊരുങ്ങി ഇന്ത്യന്‍ സൂപ്പർ താരം രവീന്ദ്ര ജഡേജ

മുംബൈ: ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ പരിക്കുകൾ മാറി തിരിച്ചുവരാനൊരുങ്ങുന്നു.ഫിറ്റ്‌നസ് പരീക്ഷയില്‍ വിജയിച്ചാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലേക്ക് ജഡേജയെ പരിഗണിക്കും.പരമ്പരയ്ക്ക് മുന്നോടിയായി ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് 2022ന് ശേഷം ഇന്ത്യന്‍ ടീമിൽ രവീന്ദ്ര ജഡേജ കളിച്ചിട്ടില്ല. മുംബൈയിലേക്ക് മടങ്ങിയെത്തിയ താരം കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ബംഗ്ലാദേശിനും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരകളില്‍ ജഡേജയെ പരിഗണിച്ചിരുന്നില്ല.

അതേസമയം, ഈ വർഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ടീമില്‍ സ്ഥാനമുറപ്പിക്കാനാകും രവീന്ദ്ര ജഡേജയുടെ ശ്രമം. ജനുവരി 18നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടി20 കളിക്കണോ എന്ന കാര്യത്തിലും സെലക്‌ടര്‍മാര്‍ തീരുമാനമെടുക്കും. ടി20 പരമ്പരയിലേക്ക് സീനിയര്‍ താരങ്ങള്‍ പലരേയും പരിഗണിക്കാന്‍ സാധ്യതയില്ല. ലങ്കയ്ക്കെതിരെ ടി20 പരമ്പര നേടിയ ഹർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവനിരയെ നിലനിര്‍ത്താനാണ് സാധ്യത.

Related Articles

Latest Articles