ദില്ലി: ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും ട്രെയിനില്‍ (Train) നിരോധിച്ചുകൊണ്ട് റെയില്‍വേ ഉത്തരവ് ഇറക്കി. യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തിന് ട്രെയിനിലെ ജീവനക്കാരും ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പുതിയ ചട്ടം കൊണ്ടുവന്നത്.
യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമായ യാത്ര ഒരുക്കുക ലക്ഷ്യമിട്ടാണ് പുതിയ നടപടി. യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍, ക്രമവും മാന്യമായ പെരുമാറ്റവും പാലിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തം ആര്‍പിഎഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച് അറ്റന്‍ഡന്റുകള്‍, കാറ്ററിംഗ് എന്നിവരുള്‍പ്പെടെയുള്ള ട്രെയിന്‍ ജീവനക്കാര്‍ക്കായിരിക്കും.
ഈ വ്യവസ്ഥകള്‍ കൂടാതെ, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾക്കും റെയില്‍വേ ജീവനക്കാര്‍ ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്നും റെയിൽവേ മന്ത്രാലയം നിർദ്ദേശിക്കുന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കൈകാര്യം ചെയ്യുന്ന രീതിയില്‍ തന്നെ ഉച്ചത്തിൽ പാട്ട് വെച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നവരെയും നേരിടണമെന്ന് റെയില്‍ യാത്രി പരിഷത്ത് പ്രസിഡന്റ് പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…