Harsh Vardhan Shringla
ദില്ലി: ലോകരാജ്യങ്ങൾക്ക് മുന്നിൽ പാകിസ്ഥാന്റെ ഭീകരതയെ തുറന്നുകാട്ടി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല ( Harsh Vardhan Shringla). അടുത്തിടെ അമേരിക്കയിലെ ടെക്‌സസിലുള്ള ജൂത പള്ളിയിൽ നടന്ന ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്ഥാനെതിരെ രൂക്ഷവിമർശനം അദ്ദേഹം നടത്തിയത്. ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി പാകിസ്ഥാൻ മാറുന്നുവെന്നും, ഇതിനു തിരിച്ചടി നൽകാനുള്ള സമയം അതിക്രമിച്ചെന്നും അദ്ദേഹം തുറന്നടിച്ചു.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയുടെ വാക്കുകൾ ഇങ്ങനെ:
“ഇന്ത്യയുടെ അയൽരാജ്യം ആഗോള ഭീകരതയുടെ കേന്ദ്രമായി മാറിയെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ ടെക്‌സസിലെ ജൂതപ്പള്ളിയിൽ നടന്ന സംഭവം. ഇതിന് വ്യക്തവും ഫലപ്രദവും കൂട്ടായതുമായ പ്രതികരണം ആവശ്യമാണ്. തീവ്രവാദത്തിനെതിരെ രാജ്യങ്ങൾ സഹകരിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് ഭീകരർക്ക് കൂടുതൽ ഊർജ്ജമേകുമെന്നും പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ ശൃംഗ്ല രൂക്ഷമായി തന്നെ വിമർശിച്ചു. അതോടൊപ്പം 26/11 മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യ ജർമ്മൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ പാകിസ്ഥാനാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ടെക്‌സസിൽ നടന്ന ആക്രമണത്തിന് പിന്നിലും പാകിസ്ഥാൻ തന്നെയാണ് പ്രവർത്തിച്ചതെന്നും” അദ്ദേഹം പറഞ്ഞു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…