indian-soldiers-brave-extreme-cold-snow
ദില്ലി: ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റക്കാരെ നേരിടാൻ രക്തം മരവിക്കുന്ന തണുപ്പിലും ആയുധങ്ങളും സർവ്വ സന്നാഹങ്ങളുമായി നിൽക്കുന്ന സൈനികരുടെ വീഡിയോ ശ്രദ്ധ നേടുന്നു. പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു സൈനികന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അതിർത്തികളിൽ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടായിട്ടും ജാഗ്രതയോടെ സുരക്ഷ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികനാണ് ദൃശ്യങ്ങളിലുള്ളത്. മാത്രമല്ല സൈനികന്റെ കാലുകള്‍ മഞ്ഞില്‍ പൂണ്ടിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അതേസമയം, മറ്റൊരു വൈറൽ ആകുന്ന വീഡിയോയില്‍ മഞ്ഞ് മൂടിയ ഒരു പര്‍വതത്തില്‍ പെട്രോളിങ് നടത്തുന്ന ഒരു കൂട്ടം സൈനികരുടെ ദൃശ്യങ്ങളാണ്. ‘പാര്‍ക്കിലെ നിങ്ങളുടെ പ്രഭാത നടത്തവുമായി ഇത് താരതമ്യം ചെയ്തു നോക്കൂ‘ എന്ന കുറിപ്പും വീഡിയോക്കൊപ്പം ഉണ്ട്. കാല് പൂണ്ട് പോകുന്ന മഞ്ഞിലൂടെ നടന്ന് സുരക്ഷ പരിശോധനകള്‍ നടത്തുകയാണ് ദൃശ്യങ്ങളിൽ സൈനികര്‍.
നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ സൈനികരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇവരാണ് യഥാര്‍ഥ നായകരെന്നാണ് അഭിപ്രായം ഉയരുന്നത്. മാത്രമല്ല ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ കാരണം സമീപകാലത്ത് ഇന്ത്യ ഹിമാലയത്തിലെ ഉയര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. ചൈനയെയും പാകിസ്ഥാനെയും വിറങ്ങലിപ്പിക്കുന്നതാണ് ഇന്ത്യൻ സൈനികരുടെ ഈ ദൃശ്യങ്ങളെന്ന് സാമൂഹിക മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…