Sunday, June 2, 2024
spot_img

അമ്പരന്ന് ചൈനയും പാകിസ്ഥാനും: മരം കോച്ചുന്ന തണുപ്പിൽ നുഴഞ്ഞുകയറ്റക്കാരോട് പൊരുതി ഇന്ത്യൻ സൈനികർ; അഭിവാദ്യമർപ്പിച്ച് ഭാരതം

ദില്ലി: ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റക്കാരെ നേരിടാൻ രക്തം മരവിക്കുന്ന തണുപ്പിലും ആയുധങ്ങളും സർവ്വ സന്നാഹങ്ങളുമായി നിൽക്കുന്ന സൈനികരുടെ വീഡിയോ ശ്രദ്ധ നേടുന്നു. പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു സൈനികന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അതിർത്തികളിൽ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടായിട്ടും ജാഗ്രതയോടെ സുരക്ഷ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികനാണ് ദൃശ്യങ്ങളിലുള്ളത്. മാത്രമല്ല സൈനികന്റെ കാലുകള്‍ മഞ്ഞില്‍ പൂണ്ടിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം, മറ്റൊരു വൈറൽ ആകുന്ന വീഡിയോയില്‍ മഞ്ഞ് മൂടിയ ഒരു പര്‍വതത്തില്‍ പെട്രോളിങ് നടത്തുന്ന ഒരു കൂട്ടം സൈനികരുടെ ദൃശ്യങ്ങളാണ്. ‘പാര്‍ക്കിലെ നിങ്ങളുടെ പ്രഭാത നടത്തവുമായി ഇത് താരതമ്യം ചെയ്തു നോക്കൂ‘ എന്ന കുറിപ്പും വീഡിയോക്കൊപ്പം ഉണ്ട്. കാല് പൂണ്ട് പോകുന്ന മഞ്ഞിലൂടെ നടന്ന് സുരക്ഷ പരിശോധനകള്‍ നടത്തുകയാണ് ദൃശ്യങ്ങളിൽ സൈനികര്‍.

നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ സൈനികരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇവരാണ് യഥാര്‍ഥ നായകരെന്നാണ് അഭിപ്രായം ഉയരുന്നത്. മാത്രമല്ല ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ കാരണം സമീപകാലത്ത് ഇന്ത്യ ഹിമാലയത്തിലെ ഉയര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. ചൈനയെയും പാകിസ്ഥാനെയും വിറങ്ങലിപ്പിക്കുന്നതാണ് ഇന്ത്യൻ സൈനികരുടെ ഈ ദൃശ്യങ്ങളെന്ന് സാമൂഹിക മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു.

Related Articles

Latest Articles