കാലിഫോര്‍ണിയ : അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോയിലെ വിദ്യാർത്ഥിനിയായ നീതിഷ കണ്ഡുല എന്ന 23 കാരിയെയാണ് കാണാതായത്. കഴിഞ്ഞ മാസം 25 ന് ലോസ് ഏഞ്ചൽസിൽ വച്ചാണ് നിതീഷയെ അവസാനമായി കണ്ടത് എന്നാണ് വിവരം.
ലോസ് ആഞ്ജലീസിലാണ് വിദ്യാർത്ഥിനിയെ അവസാനമായി കണ്ടത്. കാലിഫോര്‍ണിയ രജിസ്‌ട്രേഷനിലുള്ള ടൊയോട്ട കൊറോള കാറായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം മേയ് 30-നാണ് നിതീഷയെ കാണാനില്ലെന്ന വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ശേഷം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
നിതീഷയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിതീഷയുടെ ഉയരവും ശരീരപ്രകൃതവും ഉള്‍പ്പെടെ വിശദീകരിച്ചുള്ള അറിയിപ്പും ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

