Featured

ബിരുദദാന ചടങ്ങില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ദേശസ്‌നേഹം വെളിവാക്കുന്ന വീഡിയോ വൈറൽ !!

ഹൃദയം നിറയ്ക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ദേശസ്‌നേഹം വെളിവാക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഒരുവിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ കുര്‍ത്തയുടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ ദേശീയ പതാക നിവര്‍ത്തി നെഞ്ചോട് ചേര്‍ക്കുന്നതും ഒരുനിമിഷം കണ്ണുകളടച്ച് തല ഉയര്‍ത്തുന്നതും ആദരവോടെ പതാക ഉയര്‍ത്തി നടന്നു പോകുന്നതുമാണ്
വീഡിയോയിലെ ദൃശ്യം. അതേസമയം, വേദിയിലും സദസിലുമുള്ളവര്‍ ഇത കണ്ട് കൈയ്യടിക്കുന്നുമുണ്ട്. കുര്‍ത്തയും ദോത്തിയും അണിഞ്ഞാണ് വിദ്യാര്‍ത്ഥി ബിരുദദാന ചടങ്ങിനെത്തിയത്. മിനി ത്രിവേദി എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ദേശസ്‌നേഹം വെളിവാക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. അതേസമയം വലിയൊരു വിഭാഗം ആളുകള്‍ വിദ്യാര്‍ത്ഥിയുടെ പ്രവൃത്തിയെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ചിലര്‍ ഇതിനെ വിമര്‍ശിക്കുകയാണ്. കൂടാതെ, വിദ്യാര്‍ത്ഥി അണിഞ്ഞിരുന്ന വേഷത്തെയും ഇവര്‍ കളിയാക്കുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്.

അതേസമയം, ദേശീയ പതാക എങ്ങനെ എപ്പോൾ എവിടെയെല്ലാം ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം പൊതുഭരണ വകുപ്പ് ചില മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സ്വാതന്ത്ര്യ ദിനം മുന്നിൽക്കണ്ടാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്‌ളാഗ് കോഡ് കർശനമായി പാലിക്കണമെന്നാണ് പൊതുഭരണ വകുപ്പിന്റെ നിർദ്ദേശം. കൂടാതെ, കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ട് ഉണ്ടാക്കിയതോ മെഷീൻ നിർമ്മിതമായതോ ആയ ദേശീയ പതാക ആണ് ഉപയോഗിക്കേണ്ടത് എന്ന് നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. ദീർഘ ചതുരാകൃതിയിലുള്ള ദേശീയ പതാക ആയിരിക്കണം ഉപയോഗിക്കേണ്ടത്. നീളവും ഉയരവും 3:2 എന്ന അനുപാതത്തിലായിരിക്കണം ഉണ്ടാകേണ്ടത്. കൂടാതെ ആദരവും ബഹുമതിയും ലഭിക്കുന്ന വിധത്തിലാകണം പതാക സ്ഥാപിക്കേണ്ടതും. കൂടാതെ, കേടുപാടുകൾ സംഭവിച്ചതോ അഴുക്ക് പറ്റിയതോ ആയ പതാകകൾ ഉപയോഗിക്കുവാൻ പാടില്ല. ഒരു കൊടിമരത്തിൽ മറ്റ് പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തുവാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.

അതേസമയം, വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക എല്ലാ ദിവസവും ഉയർത്തുവാൻ സാധിക്കുന്നതാണ്. കൂടാതെ വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നീ സന്ദർഭങ്ങളിലും ദേശീയ പതാക അഭിമാന പൂർവ്വം ഉയർത്താവുന്നതാണ്. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നില നിർത്തി മാത്രമാകണം നടപടി ഉണ്ടാകേണ്ടത്. പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ അനുവദിച്ചുകൊണ്ട് 2022 ജൂലൈ 20-ന് ഫ്ളാഗ് കോഡിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്ളാഗ് കോഡ് സെക്ഷൻ -9-ന്റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹനങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുതെന്നും ഫ്ളാഗ് കോഡിൽ പരാമർശിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

11 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

14 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

14 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

14 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

14 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

14 hours ago