India

“തറവാട്ടിൽ” ഓണസദ്യ; വൈറലായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഓണാഘോഷം; ചിത്രങ്ങൾ കാണാം

ഇംഗ്ലണ്ട്: വൈറലായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഓണാഘോഷം. ഇംഗ്ലണ്ടിലെ ലീഡ്‌സിലെ “തറവാട്ടിൽ” ഓണസദ്യ കഴിച്ച് ഓണം ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ലീഡ്സിൽ മലയാളികൾ നടത്തുന്ന ഹോട്ടലിലായ തറവാട്ടിലായിരുന്നു ഓണസദ്യ. ഓണം ടീമിനൊപ്പം തന്നെ ആഘോഷിക്കണമെന്ന് ആദ്യം താൽപര്യം പ്രകടിപ്പിച്ചത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആയിരുന്നു.

തുടർന്ന് കെ എൽ രാഹുൽ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ താരങ്ങൾ താല്‍പര്യം പ്രകടിപ്പിച്ചു. വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുൽ, ചേതേശ്വര്‍ പൂജാര, രവിചന്ദ്ര അശ്വിൻ, ജസ്‌പ്രീത് ബുമ്ര തുടങ്ങിയവരെല്ലാം കുടുംബത്തോടെ ഉച്ചയോടെ ഹോട്ടലിൽ എത്തി.നായകന്‍ വിരാട് കോഹ്ലി ഉള്‍പ്പടെയുള്ള താരങ്ങള്‍ കുടുംബസമേതമാണ് സദ്യക്കെത്തിയത്. 21 കൂട്ടം കറികളും അടപ്രഥമൻ പായസവും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ഓണസദ്യ.

“തറവാട്” ഹോട്ടൽ

ലീഡ്സിൽ മലയാളികൾ നടത്തുന്ന തറവാട് ഹോട്ടലാണ് ഓണസദ്യക്കായി ടീം ഇന്ത്യ തെരഞ്ഞെടുത്തത്. കോട്ടയം സ്വദേശികളായ സിബി ജോസും, രാജേഷ് നായരും അജിത് നായരും തൃശ്ശൂർ സ്വദേശി മനോഹരൻ ഗോപാലും ഉഡുപ്പി സ്വദേശി പ്രകാശ് മെൻഡോൻസയുമാണ് തറവാട് ഹോട്ടലിന്‍റെ അണിയറക്കാർ. അതേസമയം ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനായി ലീഡ്സിലെത്തിയതാണ് ഇന്ത്യൻ ടീം. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ബുധനാഴ്‌ച മൂന്നാം ടെസ്റ്റിന് തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

29 mins ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

39 mins ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

2 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

2 hours ago

പരാതി രാഷ്ട്രീയ പ്രേരിതം ; അന്വേഷണത്തോട് സഹകരിക്കേണ്ടെതില്ല !ബംഗാൾ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണർ സിവി ആനന്ദബോസിന്റെ നിർദേശം

തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് നിർദേശിച്ചു . ഗവർണ്ണർക്കെതിരെ…

2 hours ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍ !

ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് (നാഡ)യുടേതാണ് നടപടി.…

2 hours ago