Friday, May 3, 2024
spot_img

നീ ഒരു വേസ്റ്റ് ആണ് ക്രിക്കറ്റ് നിർത്തി വേറെ പണി നോക്കുക; അന്ന് ദീപക് ചഹാറിനോട് ഗ്രെഗ് ചാപ്പൽ പറഞ്ഞു, വെളിപ്പെടുത്തലുമായി വെങ്കടേഷ് പ്രസാദ്

മുംബൈ∙ വിദേശ പരിശീലകർക്ക് ഇന്ത്യൻ ക്രിക്കറ്റിൽ പ്രാധാന്യം നൽകുന്നതിനെതിരെ ശബ്ദമുയർത്തി ഇന്ത്യയുടെ മുൻ പേസ് ബോളർ വെങ്കടേഷ് പ്രസാദ് രംഗത്ത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ പ്രകടനവുമായി കയ്യടി വാങ്ങിയ ദീപക് ചാഹറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന . വിദേശ പരിശീലകരെ ആശ്രയിക്കുന്നതിനു പകരം ഇന്ത്യക്കാരായ പ്രതിഭകൾക്ക് അവസരം നൽകണം

മുൻപ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിൽവച്ച് ‘വേറെ പണി നോക്കാൻ ഓസ്ട്രേലിയയുടെ മുൻ താരവും ഇന്ത്യൻ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പൽ ഉപദേശിച്ച വ്യക്തിയാണ് ദീപക് ചാഹറെ’ന്ന് പ്രസാദ് വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രസാദിന്റെ വെളിപ്പെടുത്തൽ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ തോൽവി ഉറപ്പിച്ച ഇന്ത്യയെ, ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെയാണ് ചാഹർ വിജയത്തിലെത്തിച്ചത്. ഭുവിക്കൊപ്പം പിരിയാത്ത എട്ടാം വിക്കറ്റിൽ 84 പന്തിൽ 84 റൺസ് കൂട്ടിച്ചേർത്ത ചാഹർ, 69 റൺസുമായി പുറത്താകാതെ നിന്നു. രണ്ടു വിക്കറ്റ് കൂടി നേടിയതോടെ കളിയിലെ കേമനായതും ചാഹർ തന്നെ. ഇതിനു പിന്നാലെയാണ് ചാഹറുമായി ബന്ധപ്പെട്ട് പ്രസാദിന്റെ വെളിപ്പെടുത്തൽ.

‘ഉയരത്തിന്റെ പ്രശ്നം പറഞ്ഞ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിൽവച്ച് മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ തള്ളിക്കളഞ്ഞ താരമാണ് ദീപക് ചാഹർ. വേറെ ജോലി നോക്കാനും അദ്ദേഹം അന്ന് ചാഹറിനെ ഉപദേശിച്ചിരുന്നു. ബോളറായിട്ടു പോലും ഇന്ന് ബാറ്റിങ്ങിലെ തകർപ്പൻ പ്രകടനത്തിലൂടെ ദീപക് ചാഹർ ഇന്ത്യയെ വിജയത്തിലെത്തിച്ചിരിക്കുന്നു. ഇതിൽനിന്ന് നാം പഠിക്കേണ്ടത് ഇതാണ്: സ്വന്തം കഴിവിൽ വിശ്വസിക്കുക, വിദേശ പരിശീലകരെ അമിതമായി ആശ്രയിക്കാതിരിക്കുക’ – പ്രസാദ് കുറിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles