Sunday, May 5, 2024
spot_img

പാക്കിസ്ഥാൻ ജഴ്‌സിയില്‍ വിരാട് കോഹ്ലി; അമ്പരന്ന് ആരാധകർ

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പച്ച ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ വിരാട് കോഹ്‌ലി തന്നെയെന്ന് തോന്നിക്കുന്ന ചിത്രം. ഇത് എഡിറ്റിങ്ങോ, ചിത്രം വ്യാജനോ അല്ല. എന്നാല്‍ ചിത്രത്തിലുള്ളത് കോഹ്‌ലി അല്ലെന്ന് മാത്രം. ആദ്യം അമ്പരന്ന ആരാധകർക്ക് സത്യം അറിഞ്ഞപ്പോൾ അമ്പരപ്പായി, ഇങ്ങനെയും സാമ്യമോ?

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ യുവതാരം സവൂദ് ഷക്കീലാണ് ഈ ‘കോഹ്‌ലി’. ഇംണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ഷക്കീലിന്റെ കോഹ്‌ലി സാമ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇതുവരെ മൂന്ന് രാജ്യാന്തര ഏകദിനങ്ങളിലാണ് സവൂദ് ഷക്കീല്‍ പാക്ക് ജഴ്‌സി അണിഞ്ഞത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles