Thursday, December 18, 2025

ഇന്ത്യ പാക് പോരാട്ടത്തിന്റെ അവസാന ഓവറുകളില്‍ വില്ലനായി മഴ രോഹിത് പുറത്ത്; പാക്കിസ്ഥാനെതിരെ ഇന്ത്യ അവസാന പത്ത് ഓവറിലേക്ക്

മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് ഇന്നിങ്സ് അവസാന പത്ത് ഓവറിലേക്ക്. മാഞ്ചസ്റ്ററില്‍ 40 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്ത് ശക്തമായ നിലയിലാണ്. രോഹിത് ശര്‍മ (140)യുടെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ചത്. നേരത്തെ ഓപ്പണറുടെ റോളിലെത്തിയ കെ.എല്‍ രാഹുല്‍ (57) അര്‍ധ സെഞ്ചുറി നേടിയിരുന്നു. വിരാട് കോലി (39), ഹാര്‍ദിക് പാണ്ഡ്യ (5) എന്നിവരാണ് ക്രീസില്‍.

തകര്‍പ്പന്‍ ഫോമിലായിരുന്നു രോഹിത് ശര്‍മ. 113 പന്തുകള്‍ നേരിട്ട് താരം മൂന്ന് സിക്സും 14 ഫോറും കണ്ടെത്തി. ഈ ലോകകപ്പില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഓപ്പണിങ് വിക്കറ്റില്‍ രാഹുലിനൊപ്പം 136 റണ്‍സാണ രോഹിത് കൂട്ടിച്ചേര്‍ത്തത്. 78 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ രാഹുലിനെ വഹാബ് റിയാസ് മടക്കുകയായിരുന്നു. ഹസന്‍ അലിക്കാണ് രോഹിത്തിന്റെ വിക്കറ്റ്.

നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി. മധ്യനിരയില്‍ വിജയ് ശങ്കറിനും അവസരം നല്‍കി. ഇരു ടീമുകളും രണ്ട് സ്പിന്നര്‍മാരുമായാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്. യൂസ്വേന്ദ്ര ചാഹലിനൊപ്പം കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ സ്പിന്നര്‍മാര്‍.

Related Articles

Latest Articles