ദില്ലി: ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണ മേഖല 2025ഓടെ 300 മില്യണ്‍ ഡോളറായി( ഏകദേശം 22.5 ലക്ഷം കോടി)വളരുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതിക വിദ്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഉപകരണങ്ങള്‍ക്കും ആശയവിനിമയത്തിനും അപ്പുറം ഓട്ടോമോട്ടീവ്, മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിലേക്കും പദ്ധതികള്‍ വിപുലീകരിക്കുന്നതിനായി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പബ്ലിക് അഫയേഴ്‌സ് ഫോറം ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം 2014-2015 കാലയളവില്‍ രാജ്യത്തെ ഇലക്‌ട്രോണിക്‌സ് ഉത്പാദനം ഏകദേശം 1.8 ലക്ഷം കോടി രൂപയായിരുന്നു. ഇത് അഞ്ചു വര്‍ത്തിനുള്ളില്‍ 5.5 ലക്ഷം കോടി രൂപയായി വളര്‍ന്നു. ഹൈഡ്രോകാര്‍ബണുകള്‍ക്കും പെട്രോളിയത്തിനും ശേഷം ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര വസ്തുവാണ് ഇലക്‌ട്രോണിക്‌സ്.
വൈവിദ്യമാര്‍ന്നതും വിശ്വസനീയവുമായ വിതരണ ശൃംഖലയ്ക്കി മുറവിളി കൂട്ടുന്ന 1.5 ട്രില്യണ്‍ ഡോളര്‍ ആഗോള മേഖലയാണ് ഇലക്‌ട്രോണിക്‌സ് വിപണി. ഇതില്‍ ഇന്ത്യയും ഒരു പ്രധാന ഭാഗമാകാന്‍ തയ്യാറെടുക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് മന്ത്രി അറിയിച്ചു.
എന്നാൽ 2024-2025 ആകുമ്പോഴേക്കും രാജ്യത്ത് ഏകദേശം 250-300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്‌ട്രോണിക്‌സ് ഉത്പാദനം നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത് എന്നും ദേശീയ ഇലക്‌ട്രോണിക്‌സ് നയം പ്രകാരം 2025 ഓടെ 400 ബില്യണ്‍ ഡോളര്‍ ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിങ് ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ സർക്കാർ ലക്ഷ്യമിട്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല ആഗോള വിപണിയില്‍ വിശ്വസനീയമായി ചരക്കുകളുടെയും സേവനങ്ങളുടെയും വളരെ പ്രധാനപ്പെട്ട ദാതാവായി ഭാരതം മാറും എന്നും അത്ര വിദൂരമില്ലാത്ത ഭാവിയില്‍ സെമികണ്ടക്ടേസ് നിര്‍മ്മിക്കാനുള്ള കഴിവ് രാജ്യത്തിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…