International

ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ; യുദ്ധതന്ത്രങ്ങളിലെ അഗ്രഗണ്യന്‍, മലനിരകളിലെ പോരാളി ; ജനറൽ ബിപിൻ റാവത്തിന്റെ സ്മരണയിൽ രാജ്യം

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ സ്മരണയിൽ രാജ്യം. 2021 ഡിസംബർ 08 ന് നീലഗിരിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് വിരമൃത്യു വരിച്ചത്. സുളൂരിലെ എയർഫോഴ്‌സ് വിമാനത്താവളത്തിൽ നിന്നും ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേരെയും വഹിച്ചുകൊണ്ട് പറന്നുയർന്ന വ്യോമസേനയുടെ മിൽ എംഐ17 ഹെലികോപ്റ്റർ നീലഗിരിയിലെ വെല്ലിംഗ്ടണ് സമീപം അപകടത്തിൽപ്പെടുകയായിരുന്നു.

ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16-നാണ് ബിപിൻ റാവത്ത് ജനിച്ചത്. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിൽ ലഫ്റ്റനന്റ് ജനറൽ ആയിരുന്നു. 2017 ഡിസംബർ 17 നാണ് രാജ്യത്തെ 27-ാമത് കരസേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതല ഏറ്റെടുത്തത്. ഇന്ത്യയുടെ സംയുക്ത സേനാധിപനായി നിയമിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ജനറൽ ബിപിൻ റാവത്ത്. കരസേനാ മേധാവി സ്ഥാനത്തു നിന്നും വിരമിക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രിസഭ അദ്ദേഹത്തെ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. 1954-ലിലെ സൈനിക ചട്ടങ്ങൾ ഭേദഗതി വരുത്തി നിയമനത്തിനുള്ള പ്രായപരിധി 62 ൽ നിന്നും 65 ആക്കി വർദ്ധിപ്പിച്ചാണ് ബിപിൻ റാവത്തിനെ ഈ സ്ഥാനത്ത് നിയമിച്ചത്. 2020 ജനുവരി 1 നായിരുന്നു അദ്ദേഹത്തിന്റെ നിയമനം.

നാൽപ്പത് വർഷത്തെ സൈനിക ജീവിതത്തിൽ ബ്രിഗേഡ് കമാൻഡർ, ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ്, സൗത്തേൺ കമാൻഡ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ട്രേറ്റിലെ ജനറൽ സ്റ്റാഫ് ഓഫീസ‍‍ര്‍ ഡ്രേഡ്-2, കേണൽ മിലിറ്ററി സെക്രട്ടറി, ജൂനിയ‍ര്‍ കമാൻഡിങ് വിങിലെ സീനിയ‍ര്‍ ഇൻസ്ട്രക്ട‍ര്‍, ഡെപ്യൂട്ടി മിലിറ്ററി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ബിപിൻ റാവത്ത് വഹിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്ര സമാധാന സേനയിലും കോംഗോയിൽ മൾട്ടി നാഷ്ണൽ ബ്രിഗേഡിന്റെ കമാൻഡറായും ബിപിൻ റാവത്ത് പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, ഗൂര്‍ഖ ബ്രിഗേഡിൽ നിന്നുള്ള നാലാമത്തെ ചീഫ് ഓഫ് ദ ആ‍ര്‍മി സ്റ്റാഫ് ആകുന്നതിനു മുമ്പ് വൈസ് ചീഫ് ആയിരുന്നു അദ്ദേഹം.

അതേസമയം, ബിപിൻ റാവത്ത് വടക്കു കിഴക്കൻ മേഖലയിലെ തീവ്രവാദ പ്രവ‍ര്‍ത്തനങ്ങൾ കുറച്ചുകൊണ്ടുവരുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2015-ൽ മ്യാൻമറിന്റെ അതി‍ര്‍ത്തി കടന്നു നടത്തിയ ആക്രമണമാണ് അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നീക്കം. ഈ ആക്രമണത്തിലൂടെ നാഷ്ണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് – ഖാപ്‌ലാങ് വിഭാഗം തീവ്രവാദികൾക്ക് ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ ചുട്ട മറുപടി നൽകി. ദിമാപൂ‍ര്‍ ആസ്ഥാനമാക്കിയുള്ള തേ‍ര്‍ഡ് കോര്‍പ്സിൽ നിന്നാണ് ദൗത്യം നിറവേറ്റിയത്. കൂടാതെ, ഇന്ത്യൻ സേന അതിർത്തി കടന്ന് 2016ൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്ക് ആസൂത്രണം ചെയ്തവരിൽ ഒരാളായിരുന്നു അദ്ദേഹം. ദില്ലിയിലെ സൗത്ത് ബ്ലോക്കിൽ നിന്നാണ് അദ്ദേഹം ദൗത്യം നിരീക്ഷിച്ചത്. സേവനകാലത്ത് പരം വിശിഷ്ട് സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്‌ട് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ, യുദ്ധസേവാ മെഡൽ, സേനാ മെഡൽ എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

10 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

10 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

10 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

10 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

11 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

11 hours ago