ദില്ലി: രാജ്യത്തെ ഐ ടി വ്യവസായം പ്രതിസന്ധിയിലേക്കെന്ന റിപ്പോർട്ടുകൾ. മികച്ച യുവ ജീവനക്കാരെ നിലനിര്‍ത്താന്‍ കമ്പനികള്‍ ബുദ്ധിമുട്ടുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 2025ഓടെ 2 ദശലക്ഷം ജീവനക്കാര്‍ ഐ ടി രംഗം വിടുമെന്നാണ് കണക്കുകൾ പറയുന്നത്.
കോവിഡ് കാലത്ത് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള അവസരം ലഭിച്ചതോടെ പലരും ഓഫിസില്‍ എത്താന്‍ മടിക്കുന്നു. കൂടാതെ ഒരേ സമയം പല കമ്പനികള്‍ക്ക് ജോലി ചെയ്യുന്ന പ്രവണതയും വര്‍ധിക്കുന്നുണ്ട്.
ജീവനക്കാര്‍ മൂണ്‍ ലൈറ്റിംഗ് ചെയ്യുന്നതിനെതിരെ പ്രമുഖ കമ്പനികള്‍ പ്രസ്താവന ഇറക്കിയിരുന്നു. മറ്റ് കമ്പനികള്‍ക്ക് ജോലി ചെയ്യുന്നത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

