Wednesday, December 17, 2025

പ്രതിരോധത്തിൽ, സമ്പൂർണ്ണ സ്വയംപര്യാപ്തതയിലേക്ക് ഭാരതം;പുതിയ പദ്ധതികളുമായി രാജ്‌നാഥ് സിംഗ്

2022 അവസാനത്തോടെ ഇന്ത്യയുടെ പ്രതിരോധ മേഖല ഇറക്കുമതി 2 ബില്യൺ ഡോളർ കുറയ്ക്കാൻ പദ്ധതിയിടുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. എയ്‌റോ ഇന്ത്യ 2021 ന്റെ ബന്ധൻ  ചടങ്ങിൽ) പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ന്നിപ്പറഞ്ഞ മന്ത്രി ശക്തമായ ആഭ്യന്തര ഉൽപാദന അടിത്തറ നേരിട്ട് പ്രതിരോധ മേഖലയുടെ കയറ്റുമതിക്ക് കാരണമാകുമെന്നും വ്യക്തമാക്കി.. 2025 ഓടെ 11 ബില്യൺ ഡോളർ പ്രതിരോധ അടിത്തറയിൽ നിന്ന് 25 ബില്യൺ ഡോളറിലേക്ക് മാറാനാണ് ഭാരതം  പദ്ധതിയിടുന്നത്. ഇതിൽ 5 ബില്യൺ ഡോളറിന്റെ കയറ്റുമതി ഘടകം സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.

2016 നും 2019 നും ഇടയിൽ 37 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന 138 പ്രൊപ്പോസലുകൾ ആഭ്യന്തര ഉൽപാദനത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇത് ഇപ്പോൾ കുറഞ്ഞ ഇറക്കുമതിയുടെ രൂപത്തിൽ അടച്ചു തീർക്കുമെന്നും രാജ്‌നാഥ്സിംഗ് അറിയിച്ചു.

2015 നും 2020 നും ഇടയിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2,000 കോടിയിൽ നിന്ന് 9,000 കോടി രൂപയായി ഉയർന്നുവെന്നും സിംഗ് സദസ്സിനെ അറിയിച്ചു. ഇന്ത്യയിലെ പ്രതിരോധ കയറ്റുമതിയുടെ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, ഈ വർഷത്തെ ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യയുടെ പതിപ്പിൽ 128 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു, 19 സാങ്കേതിക കൈമാറ്റങ്ങളുടെ അന്തിമരൂപം, 18 ഉൽ‌പ്പന്നങ്ങളുടെ സമാരംഭം, 32 പ്രധാന പ്രഖ്യാപനങ്ങൾ എന്നിവയും ചടങ്ങിൽ നടന്നു.

Related Articles

Latest Articles