Sunday, December 14, 2025

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക്

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏകദിനത്തിന് ഇറങ്ങുന്നത്. എല്ലാ മത്സരത്തേയും പോലെ തന്നെ ഒരുപാട് പ്രതീക്ഷകൾ ഇത്തവണയും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോകകപ്പിനൊരുങ്ങാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക്. ആരൊക്കെ ടീമിൽ വേണമെന്നതടക്കമുള്ള കാര്യങ്ങളിൽ വിൻഡീസ് പരമ്പരയോടെ ധാരണയാകുമെന്നാണ് കരുതുന്നത്. ഇതിനാൽ തന്നെ താരങ്ങൾക്ക് ലോകകപ്പിന് മുമ്പായി കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് പരമ്പര. സൂര്യകുമാർ യാദവിനും സഞ്ജു സാംസണും പരമ്പര നിർണായകമാണ്.

Related Articles

Latest Articles