NATIONAL NEWS

280 മെട്രിക് ടൺ ഭാരം; 28,000 മണിക്കൂർ അദ്ധ്വാനം; ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിൽപമായ നേതാജിയുടെ പ്രതിമ അനാച്ഛാദനം ഇന്ന്

ദില്ലി : നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ നിർമ്മിക്കുന്നതിനായി ശിൽപ്പികൾ ചിലവഴിച്ചത് 28,000 മണിക്കൂറെന്ന് റിപ്പോർട്ട്. 280 മെട്രിക് ടൺ ഭാരമുള്ള മോണോലിത്തിക്ക് ഗ്രാനൈറ്റ് ബ്ലോക്കിൽ നിന്നാണ് ബ്ലാക്ക് ഗ്രാനൈറ്റ് പ്രതിമ കൊത്തിയെടുത്തതെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. പരമ്പരാഗത സാങ്കേതിക വിദ്യകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ചതാണെന്ന് ശിൽപി വ്യക്തമാക്കി. അരുൺ യോഗിരാജിന്റെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും ഒറ്റക്കല്ലിൽ തീർത്തതും കൈകൊണ്ട് നിർമ്മിച്ചതുമായ ശിൽപമാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന നേതാജിയുടെ പ്രതിമ. രാജ്യംന പുലർത്തുന്ന കടപ്പാടിന്റെ പ്രതീകമാണ് ഇന്ത്യഗേറ്റിൽ സ്ഥാപിക്കുന്ന പ്രതിമയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരമ്പരാഗത മണിപ്പൂരി ശംഖ് വടയം, കേരളത്തിന്റെ പരമ്പരാഗത പഞ്ച വാദ്യം, ചന്ദ എന്നിവയുടെ അകമ്പടിയോടെയാകും പ്രതിമ അനാച്ഛാദനം ചെയ്യുക.ഐഎൻഎയുടെ പരമ്പരാഗത ഗാനമായ കദം കദം ബധായേജയുടെ ഈണത്തിനൊപ്പമായിരിക്കും അനാച്ഛാദന ചടങ്ങുകൾ. നേതാജിയുടെ ജീവിതത്തെക്കുറിച്ച് 10 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക ഡ്രോൺ ഷോ സെപ്തംബർ 9, 10, 11 തീയതികളിൽ രാത്രി 8 മണിക്ക് ഇന്ത്യാ ഗേറ്റിൽ പ്രദർശിപ്പിക്കും.

സാംസ്‌കാരികോത്സവവും ഡ്രോൺ പ്രദർശനവും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം, നാനാത്വത്തിൽ ഏകത്വം എന്നിവയുടെ ചൈതന്യം പ്രകടിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 നർത്തകർ അണിനിരക്കുന്ന സാംസ്‌കാരികോത്സവം കർത്തവ്യ പഥിൽ പ്രദർശിപ്പിക്കും.

Rajesh Nath

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

8 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

8 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

9 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

9 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

10 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

10 hours ago