പാക്കിസ്ഥാൻ പതാകയ്ക്ക് മേലെ പറന്നുയർന്ന് ഭാരതത്തിന്റെ ത്രിവർണ്ണ പതാക. അട്ടാരി വാഗാ അതിർത്തിയിലാണ് 418 അടി ഉയരത്തിലുള്ള പതാക ഉയർന്നു പൊങ്ങിയത്. അമൃതസറിൽ വച്ച് നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയും, പഞ്ചാബ് മുഖ്യമന്ത്രിയും ചേർന്ന് ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക അനാവരണം ചെയ്തു. പാകിസ്ഥാൻ പതാകയേക്കാൾ 18 അടി ഉയരത്തിലാണ് പുതിയതായി വന്ന ത്രിവർണ്ണ പതാക .നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ദേശീയ പതാക സ്ഥാപിക്കുന്നതിനായി 3.5 കോടി രൂപയാണ് നിക്ഷേപിച്ചത്. അട്ടാരി വാഗാ അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന പതാക കർണ്ണാടകയിലെ ബെൽഗാവിയിൽ സ്ഥാപിച്ചിരിക്കുന്ന പതാകയേക്കാൾ 57 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകയായി മാറി .
ഇതിന്റെ സന്തോഷത്തിൽ ഗതാഗതമന്ത്രി നിധിൻ ഘട്ട്കരി ഇങ്ങനെ അഭിപ്രായപ്പെട്ടു.
ഇന്ന് എന്റെ ജീവിതത്തിലെ ഒരു സുദിനമാണ്. ഞാൻ ആദ്യമായി അട്ടാരി വാഗാ അതിർത്തിയിൽ എത്തിയിരിക്കുന്നു. ഇവിടെ ഏറ്റവും ഉയരം കൂടിയ ത്രിവർണ്ണ പതാക സ്ഥാപിക്കാൻ സാധിച്ചു.തുരങ്കങ്ങൾ , പാലങ്ങൾ എന്നിവ ഞാൻ ഉത്‌ഘാടനം ചെയ്തിട്ടുണ്ട്. ഇത് ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള നിമിഷമായി ഞാൻ കാണുന്നു. എനിയ്ക്കു ഒരുപാട് സന്തോഷമുണ്ട് .രാജ്യം കാക്കുന്ന പട്ടാളക്കാരനും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും എന്റെ അഭിനന്ദനങ്ങൾ.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…