ബിഹാറിലെ മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) തലവന്‍ ജിതന്‍ റാം മാഞ്ചി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതായി സൂചന. കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് കീഴില്‍ ബിജെപിയ്‌ക്കൊപ്പം എച്ച്എഎം മത്സരിച്ചേക്കുമെന്നാണ് സൂചന. ജൂണ്‍ 13 ന് ബീഹാര്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച എച്ച്എഎം മേധാവിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമനും യോഗത്തില്‍ പങ്കെടുത്തു.
മഹാസഖ്യ രൂപീകരണ വേളയില്‍ എന്റെ പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നുവെന്നും, ഇപ്പോള്‍ അത് പിന്‍വലിക്കുകയാണെന്നും മാഞ്ചി പറഞ്ഞു. സന്തോഷ് കുമാറിന്റെ രാജിക്ക് പിന്നാലെ മാഞ്ചിയും നിതീഷ് കുമാറും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പാര്‍ട്ടി ജെഡിയുവില്‍ ലയിപ്പിക്കാനോ സഖ്യത്തില്‍ നിന്ന് പുറത്തുപോകാനോ നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സന്തോഷ് കുമാര്‍ ആരോപിച്ചു. തുടര്‍ന്നാണ് അദ്ദേഹം സഖ്യം വിട്ടത്
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…