Wednesday, May 8, 2024
spot_img

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം എച്ച്എഎം മത്സരിച്ചേക്കുമെന്ന് സൂചന; ജിതന്‍ റാം മാഞ്ചി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു

ബിഹാറിലെ മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) തലവന്‍ ജിതന്‍ റാം മാഞ്ചി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതായി സൂചന. കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് കീഴില്‍ ബിജെപിയ്‌ക്കൊപ്പം എച്ച്എഎം മത്സരിച്ചേക്കുമെന്നാണ് സൂചന. ജൂണ്‍ 13 ന് ബീഹാര്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച എച്ച്എഎം മേധാവിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമനും യോഗത്തില്‍ പങ്കെടുത്തു.

മഹാസഖ്യ രൂപീകരണ വേളയില്‍ എന്റെ പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നുവെന്നും, ഇപ്പോള്‍ അത് പിന്‍വലിക്കുകയാണെന്നും മാഞ്ചി പറഞ്ഞു. സന്തോഷ് കുമാറിന്റെ രാജിക്ക് പിന്നാലെ മാഞ്ചിയും നിതീഷ് കുമാറും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പാര്‍ട്ടി ജെഡിയുവില്‍ ലയിപ്പിക്കാനോ സഖ്യത്തില്‍ നിന്ന് പുറത്തുപോകാനോ നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സന്തോഷ് കുമാര്‍ ആരോപിച്ചു. തുടര്‍ന്നാണ് അദ്ദേഹം സഖ്യം വിട്ടത്

Related Articles

Latest Articles