madrassa
ഗുവാഹട്ടി: അസമിൽ നിന്നും പൊളിച്ചു മാറ്റിയ ജാമിയുൾ ഹുദ മദ്രസ കേന്ദ്രീകരിച്ച് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി സൂചനകൾ. മദ്രസയുടെ മറവിൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം നടന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഭീകര സംഘടനകളുമായി ബന്ധമുള്ള മുഫ്തി മുസ്തഫിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മദ്രസ കഴിഞ്ഞ ദിവസമായിരുന്നു സർക്കാർ പൊളിച്ചു മാറ്റിയത്.
ഭീകര സംഘടനകളുമായി ബന്ധമുളളതായി കണ്ടെത്തിയതിനെ തുടർന്ന് മുസ്തഫയുടെ അറസ്റ്റ് കഴിഞ്ഞ മാസം 27 ന് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസ പൊളിച്ച് നീക്കിയത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൻസാറുള്ള ബംഗ്ലാ ടീം(എബിടി)അൽഖ്വയ്ദ എന്നീ ഭീകര സംഘടനകളുമായി മുസ്തഫയ്‌ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ എബിടിയുടെ സാമ്പത്തിക ഇടപാടുകളുടെ പ്രധാന ഇടനിലക്കാരൻ ആണ് ഇയാൾ. ഇതേ തുടർന്നാണ് മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തത്.
വലിയ പോലീസ് സന്നാഹത്തോടെയാണ് മദ്രസ പൊളിച്ചു നീക്കിയത്. 43 വിദ്യാർത്ഥികളാണ് ഈ മദ്രസയിൽ പഠിക്കുന്നത്. ഇവർക്ക് തുടർ പഠനത്തിനായി മറ്റ് മദ്രസകളിൽ അവസരം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു. 2018 മുതലാണ് മദ്രസ ഇവിടെ പ്രവർത്തനം ആരംഭിച്ചത്. ദുരന്തനിവാരണ നിയമ പ്രകാരവും, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നിയമ പ്രകാരവുമാണ് മദ്രസ പൊളിച്ചു നീക്കിയതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…