അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷിക ദിനത്തില്‍ നമ്മള്‍ എത്തി നില്‍ക്കുമ്പോള്‍ ആ കറുത്ത ദിനങ്ങളെ വീണ്ടും ഓര്മപ്പെടുത്തുകകൂടിയാണ്. ഇന്ത്യന്‍ ജനധിപത്യത്തിന് കളങ്കമുണ്ടാക്കിയ കലഘട്ടമാണ് അടിയന്തരാവസ്ഥ.ഇന്ത്യയുടെ കറുത്ത ദിനങ്ങളെന്നാണ് അടിയന്തരാവസ്ഥയെ വിശേഷിപ്പിക്കുത്. രാജ്യത്തുണ്ടാകുന്ന ഗുരുതരമായ ആഭ്യന്തര അസ്വസ്ഥതകളോ ബാഹ്യാക്രമണമോ ആക്രമണഭീഷണിയോ നേരിടാന്‍ ഭരണകൂടം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമെന്ന് അടിയന്തരാവസ്ഥയെ ഒറ്റവാചകത്തില്‍ നിര്‍വ്വചിക്കാമെങ്കിലും ഒരു തലമുറയുടെ മനസില്‍ വീഴ്ത്തിയ കറുത്ത പാടുകളായാണ് ഇത് വിലയിരുത്തപ്പെടുക.

