നേതാക്കൾ തമ്മിലുള്ള രാഷ്ട്രീയ വടം വലിയിൽ ഐ എൻ എൽ രണ്ടായി പിളർന്നു. അബ്‌ദുൾ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എ.പി.അബ്‌ദുൾ വഹാബ് പ്രസിഡന്റായി തുടരും. നാസർകോയ തങ്ങൾ (ജന.സെക്രട്ടറി), വഹാബ് ഷാജി (ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങൾ.
നേരത്തെ സംസ്ഥാന കമ്മിറ്റിയും കൗൺസിലും ദേശീയ നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഈ തീരുമാനം തള്ളിയാണ് ഒരു വിഭാഗം നേതാക്കൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കാന്തപുരം അബൂബക്കര്‍ മുസല്യാരെ നേരിട്ടുകണ്ട് വഹാബ് പക്ഷം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ത്ത് അംഗത്വ വിതരണ നടപടികള്‍ തുടങ്ങാനാണ് മറുവിഭാഗത്തിന്റെ തീരുമാനം. വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയും കൊച്ചിയിലെ യോഗം അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. സംസ്ഥാന കൗൺസിലിൽ 120 പേരാണുള്ളത്. ഇന്ന വിളിച്ചുചേര്‍ത്ത സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ 75 കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തതായി അബ്ദുള്‍ വഹാബ് പക്ഷം അവകാശപ്പെട്ടു. 20 പോഷക സംഘടനാ അംഗങ്ങളും പങ്കെടുത്തു. 95 പേരാണ് ഇന്ന് ചേർന്ന യോഗത്തിൽ പങ്കെടുത്തത്. ഈ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…