Health

മുട്ടിന് തേയ്മാനം വന്നു തുടങ്ങിയോ..? ഈ ഭക്ഷണങ്ങൾ കഴിക്കൂ!

ചുറുചുറുക്കോടെ ഓടി നടന്ന് കാര്യങ്ങള്‍ ചെയ്തിരുന്ന ആള്‍ക്ക് വാര്‍ധക്യമെത്തുമ്പോള്‍ മുട്ടിനു തേയ്മാനം, അസ്ഥിക്ഷയം തുടങ്ങി നിരവധി രോഗങ്ങള്‍ ബാധിക്കുന്നത് സാധാരണയാണ്. എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം.

മരുന്ന് ഒന്നും കഴിക്കാതെതന്നെ ഈ വേദനകളും വീക്കവും എല്ലാം അകറ്റാന്‍ സാധിച്ചാലോ? പോഷകങ്ങളാല്‍ സമ്പന്നമായ ചില സൂപ്പര്‍ ഫുഡുകള്‍ അതിനു സഹായിക്കും. അവ ഏതൊക്കെ എന്നു നോക്കാം.

∙ബ്ലൂബെറി:

ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. തന്മാത്രകള്‍ ഫ്രീറാഡിക്കലുകള്‍ ഇവയില്‍ നിന്നെല്ലാം സംരക്ഷണമേകുകയും ചെയ്യുന്നു.

∙വാഴപ്പഴം:

മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോണ്‍ഡെന്‍സിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ അകറ്റാന്‍ മഗ്നീഷ്യത്തിനു കഴിവുണ്ട്.

∙മത്സ്യം :

മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം (Osteoarthritis) ബാധിച്ചവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. മത്സ്യം കഴിക്കാത്തവര്‍ ഒമേഗ 3 അടങ്ങിയ മത്സ്യ എണ്ണ, ഫ്ലാക്സ് സീഡ് ഓയില്‍ തുടങ്ങിയ സപ്ലിമെന്റുകളും, ചീയ സീഡ്സ്, ഫ്ലാക് സീഡ് ഓയില്‍, വാള്‍നട്ട് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

∙ഗ്രീന്‍ടീ :

ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ഇന്‍ഫ്ലമേഷന്‍‍ കുറയ്ക്കാനും ഗ്രീന്‍ടീക്കു കഴിയും. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ, കാര്‍ട്ടിലേജിന്റെ നാശം തടയുന്നു.

∙ഓറഞ്ച് ജ്യൂസ് :

ജലദോഷവും പനിയും അകറ്റാന്‍ മാത്രമല്ല കാര്‍ട്ടിലേജിന്റെ ആരോഗ്യത്തിനും വൈറ്റമിന്‍ സി സഹായിക്കും. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തടയാന്‍ വൈറ്റമിന്‍ സി സപ്ലിമെന്റുകള്‍ സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

∙പീനട്ട് ബട്ടര്‍ :

പോഷകഗുണങ്ങള്‍ ഏറെയുള്ള പീനട്ട് ബട്ടറില്‍ അടങ്ങിയ വൈറ്റമിന്‍ ബി 3 ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കുറയ്ക്കാന്‍ സഹായിക്കും. പതിവായി പീനട്ട് ബട്ടര്‍ ഉപയോഗിക്കുന്നത് ഫ്ലെക്സിബിലിറ്റി മെച്ചപ്പെടുത്താനും ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാനും സഹായിക്കും.

∙മുഴുധാന്യങ്ങള്‍ അടങ്ങിയ ബ്രെഡ്:

റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിച്ചവരില്‍, പതിവായി കൂടിയ അളവില്‍ പാന്തോതെനിക് ആസിഡ് (Brewer’s yeast) ശരീരത്തില്‍ ചെല്ലുന്നുണ്ട്. രാവിലെയുള്ള ബുദ്ധിമുട്ട്, വേദന ഇവ കുറയ്ക്കാനും, നടക്കാനുള്ള പ്രയാസം കുറയ്ക്കാനും മുഴുധാന്യങ്ങള്‍ അടങ്ങിയ ബ്രെഡ് സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മുഴുധാന്യബ്രെഡ്, സെറീയല്‍സ് ഇവ പതിവായി കഴിക്കുന്നത് സന്ധിവാതം ഉള്ളവര്‍ക്ക് ഗുണകരമാകും.

∙കൊഞ്ച് :

വൈറ്റമിന്‍ ഇ യുടെ ഉറവിടമാണിത്. വൈറ്റമിന്‍ ഇ സന്ധിവാതത്തെ പ്രതിരോധിക്കും. കാല്‍മുട്ടിനുണ്ടാകുന്ന തേയ്മാന (knee osteoarthritis) ത്തില്‍ നിന്നും സംരക്ഷണമേകാന്‍ വൈറ്റമിന്‍ ഇ യും മറ്റ് ഭക്ഷണങ്ങളിലെ ആന്റി ഓക്സിഡന്റുകളും സഹായിക്കും.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

2 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

2 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

4 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

5 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

6 hours ago