Sunday, December 14, 2025

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച്‌ ഇന്നസെന്റിന്റെ ഫ്ളെക്സ് ബോര്‍ഡ്

ആലുവ: ആലുവയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച്‌ ഇന്നസെന്റിന്റെ ഫ്ളെക്സ് ബോര്‍ഡ്. ആലുവ
കീഴ്മാട് കീരംകുന്ന് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് മുന്‍വശത്താണ് ചാലക്കുടി മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ ഫ്ളെക്സ് പ്രത്യക്ഷപ്പെട്ടത്.

നിരോധിത ഫ്ളെക്സ് കെട്ടിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇലക്ഷന്‍ സ്‌ക്വഡാണ് ആലുവ പൊലീസ് സ്റ്റേഷനില്‍ റിപ്പോർട്ട് ഹാജരാക്കിയത്.

Related Articles

Latest Articles