ദില്ലി: നാവികസേനയ്ക്ക് മറ്റൊരു അന്തര്‍വാഹിനി കൂടി കടലിലിറങ്ങാരുങ്ങുന്നു. പ്രതിരോധ രംഗത്ത് ഇന്ത്യക്ക് കരുത്തേകാന്‍ ലക്ഷ്യമിട്ടാണ് അന്തര്‍വാഹിനി തയ്യാറായത്. പരീക്ഷണ ഘട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമനായ ഐഎന്‍എസ് വേലയാണ് സേനയുടെ ഭാഗമാകാനൊരുങ്ങുന്നത്.
ഗോവയിലെ മസഗോണ്‍ ഡോക്യാര്‍ഡിലാണ് ഇതിന്റെ ഭാഗമായുള്ള പരീക്ഷണ യാത്രകള്‍ നടത്തുക. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്. ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍.
2005 ലാണ് ഇതുസംബന്ധിച്ച കരാര്‍ യാഥാര്‍ത്ഥ്യമായത്. പ്രോജക്ട് 75 എന്ന പേരില്‍ തുടങ്ങിയ പദ്ധതി പ്രകാരം ആദ്യത്തെ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി കഴിഞ്ഞ വര്‍ഷം സേനയുടെ ഭാഗമായി. ഐഎന്‍എസ് ഖണ്ഡേരി,ഐഎന്‍എസ് കരഞ്ച് എന്നിവയെ സേനയുടെ ഭാഗമാകുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ഐഎന്‍എസ് വസീര്‍, ഐഎന്‍എസ് വാഗ്ഷീര്‍ എന്നീ അന്തര്‍വാഹിനികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
കടലിലെ ഏത് സാഹചര്യത്തിലും ദൗത്യനിര്‍വണത്തിനുള്ള കാര്യശേഷി സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ക്കുണ്ട്. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍.എസ് തന്നെയാണ് അന്തര്‍വാഹിനി നിര്‍മാണത്തില്‍ അന്നും ഇന്ത്യയുമായി സഹകരിച്ചത്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…