ഇടുക്കി: ഇടുക്കി ഉടുമ്പഞ്ചോലയിലെ കള്ളവോട്ടാരോപണത്തില്‍ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഹിയറിങ്ങിന് വിളിപ്പിച്ചതായും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശ് അറിയിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ നല്‍കിയ പരാതിയിലാണ് കളക്ടറുടെ നടപടി.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ രഞ്ജിത്ത് ഉടുമ്പഞ്ചോലയിലെ 66, 69 ബൂത്തുകളില്‍ വോട്ട് ചെയ്ത രേഖകള്‍ ഹാജരാക്കിയാണ് ഇബ്രാഹിംകുട്ടി കല്ലാര്‍ പരാതി നല്‍കിയത്. വോട്ട് ചെയ്യുന്നതിനായി രഞ്ജിത്ത് രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചിരുന്നു. പേരിലും മേല്‍വിലാസത്തിലും ചെറിയ മാറ്റം ഉണ്ടെങ്കിലും രണ്ട് കാര്‍ഡുകളിലേയും ഫോട്ടോ ഒന്നുതന്നെയാണ്.
ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രഞ്ജിത്ത് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കരസ്ഥമാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വ്യക്തമായ രേഖകളുള്ളതു കൊണ്ട് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായും ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…