Kerala

ഐഎൻഎസ് വിക്രാന്ത് ബോംബ് ഭീഷണി: സന്ദേശങ്ങളുടെ ഉറവിടം കൊച്ചി തന്നെ; മുഖ്യസൂത്രധാരൻ പിടിയിലായതായി റിപ്പോർട്ട്

കൊച്ചി: ഐഎൻഎസ് വിക്രാന്ത് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി (INS Vikrant Bomb Threat) മുഴക്കിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിലായതായി റിപ്പോർട്ട്. കേസിൽ മുപ്പതോളം നാവിക സേനാ ഉദ്യോഗസ്ഥരെയും, സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിക്കുന്ന കപ്പൽശാലാ ഉദ്യോഗസ്ഥരെയും നിരവധി തവണ വിവിധ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. നിരവധി മർച്ചന്റ് നേവി ഉദ്യോഗസ്ഥരെയും നിരീക്ഷീച്ചിരുന്നു. രഹസ്യ മെയിലുകൾ അയച്ച സെർവർ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണെന്നും, ടോറസ് നെറ്റ്‌വർക്ക് വഴിയോ, പ്രോട്ടോൺ നെറ്റ്‌വർക്ക് വഴിയോ ആണ് സന്ദേശങ്ങളെല്ലാം എത്തിയതെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ സെർവർ ഹോപ്പിംഗിലൂടെയാണ് സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നും, ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കൊച്ചി തന്നെയാണെന്നുമാണ് സംയുക്ത അന്വേഷണത്തിൽ വ്യക്തമാകുന്നത്. അതേസമയം രാജ്യസുരക്ഷ വെല്ലുവിളി നേരിടുന്നുവെന്ന ആസൂത്രിത പ്രചാരണത്തിന് ശത്രുരാജ്യങ്ങളോ, ഭീകര സംഘടനകളോ നടത്തിയ നീക്കമാണോ ഭീഷണികളെന്നതിലും കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട്. അതേസമയം നാവിക സേന- കൊച്ചി കപ്പൽശാല ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തുടർച്ചയായ ബോംബ് ഭീഷണികൾക്ക് പിന്നിലുള്ള പ്രധാന സൂത്രധാരനെ കണ്ടെത്തിയത്. സെർവർ ഹോപ്പിംഗ് നടത്തി അയച്ച സന്ദേശങ്ങളുടെ യഥാർത്ഥ ഉറവിടം കൊച്ചിയിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം നിരവധി സമുദ്ര പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഐ എൻ എസ് വിക്രാന്ത് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് നാല് തവണയാണ് സന്ദേശം ലഭിച്ചത്. എൻഐഎയും, നേവി ഐ ടി വിംഗും, ഐ ബി, സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടവും, പിന്നിലുള്ള ബുദ്ധികേന്ദ്രത്തെയും കണ്ടെത്തിയത്. എന്നാൽ വിഷയത്തിൽ അന്വേഷണ ഏജൻസികൾ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും നടത്തിയിട്ടില്ല.

B4 Admin

Recent Posts

റെയിൽവേയുടെ കുറ്റമോ? യാത്രക്കാരുടെ പൗരബോധമില്ലായ്മയോ?

ഭാരതീയ റെയിൽവേ ആധുനികവൽക്കരണത്തിന്റെ പാതയിൽ മുന്നേറുകയാണ്. പുതിയ ട്രെയിനുകൾ, നവീകരിച്ച കോച്ചുകൾ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ തുടങ്ങി യാത്രക്കാർക്കായി…

45 seconds ago

ഭക്തിനിർഭരമായ ചടങ്ങുകളോടെ പണ്ഡാര പൊങ്കാല അടുപ്പ് ഒരുങ്ങി: കാർത്തിക പൊങ്കാലയ്ക്കായി ആത്മീയ ആവേശത്തിലേക്ക് ഉണർന്ന് ചക്കുളത്തുകാവ്!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…

14 hours ago

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

21 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

22 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

22 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

22 hours ago