archanakavi
കൊച്ചി: പൊലീസിനെതിരായ നടി അര്‍ച്ചന കവിയുടെ ആരോപണം ആഭ്യന്തര അന്വേഷണം നടത്തിയെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍. അര്‍ച്ചന കവിയുടെ പരാമര്‍ശത്തില്‍ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. പൊലീസിനെതിരായ പരാമര്‍ശത്തില്‍ ഫോര്‍ട്ട് കൊച്ചി എസ്‌എച്ച്‌ഒക്കെതിരെ നടപടിസ്വീകരിക്കും. എസ് എച്ച് ഒ ബിജുവിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതായി കണ്ടെത്തി. ഇന്നോ നാളെയോ നടപടിയെടുക്കുമെന്ന് കൊച്ചി കമ്മീഷണര്‍ സി.എച്ച്.നാഗരാജു ട്വന്റിഫോറിനോട് വ്യക്തമാക്കി.
പൊലീസിനെതിരായ നടി അര്‍ച്ചന കവിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കൊച്ചി പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ സ്ത്രീകള്‍ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറി എന്നാണ് നടി ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ ആരോപണം ഉന്നയിച്ചത്. ഓട്ടോയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആണ് സംഭവം. ഓട്ടോ തടഞ്ഞ് നിര്‍ത്തിയ പൊലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങള്‍ ചോദിച്ചതെന്നും മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞിട്ടും പിന്തുടര്‍ന്നെന്നുമാണ് പോസ്റ്റില്‍ നടി വ്യക്തമാക്കിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം പോസ്റ്റിനെ തുടര്‍ന്ന് ഔദ്യോഗികമായി പൊലീസ് തന്നെ സമീപിച്ചിട്ടില്ലെന്ന് അര്‍ച്ചന പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും തന്‍റെ അനുഭവം മറ്റുള്ളവര്‍ കൂടി അറിയാനാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതെന്നും നടി പ്രതികരിച്ചു. കേരള പൊലീസില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞായിരുന്നു നടി അര്‍ച്ചന കവിയുടെ പോസ്റ്റ്.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…