Wednesday, May 1, 2024
spot_img

കെ.ജി.ഫ് തരംഗം ഏറ്റെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍: തീയേറ്ററുകളിൽ കെ.ജി.ഫ് 2 സുനാമി പോലെ അലയടിക്കുകയാണ്. കെ.ജി.ഫ് 2 പ്രായഭേദമില്ലാതെ ഇതിനോടകം തന്നെ പലരും ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോളിതാ സിനിമയുടെ തരംഗം അങ്ങ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലുമെത്തി. ആരാധകരുടെ പ്രിയ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയാണ് കെ.ജി.ഫ് ഏറ്റെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൻറെ മികച്ച താരങ്ങളായ കെവിന്‍ ഡി ബ്രൂയ്ന്‍, ഗുണ്ടോഗന്‍, ഫില്‍ ഫോഡന്‍ തുടങ്ങിയവരുടെ ഫോട്ടോയുടെ കൂടെ പേരുകളുടെ ആദ്യ അക്ഷരം സാദൃശ്യപെടുത്തി കെ.ജി.എഫ് എന്ന ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരിക്കുന്നത്. ഈ മൂന്ന് താരങ്ങളെ കെ.ജി.എഫ് ആയി താരതമ്യപ്പെടുത്തിയ സിറ്റിയുടെ പോസ്റ്റ് ഇതിനകം പല സോഷ്യൽ മീഡിയസിലും ട്രോൾ പേജുകളിലും വൈറലായിട്ടുണ്ട്.

Related Articles

Latest Articles