Monday, December 15, 2025

മാതൃ രാജ്യത്തെ അപമാനിച്ച് ആർജെഡി ദേശീയ സെക്രട്ടറി അബ്ദുൽ ബാരി സിദ്ദീഖി ‘ഇന്ത്യയിലെ അന്തരീക്ഷം നല്ലതല്ല; വിദേശത്ത് ജോലി നോക്കി അവിടത്തെ പൗരന്മാരായി ജീവിക്കാൻ കുട്ടികളെ ഉപദേശിച്ചു’വെന്ന് സിദ്ദീഖി, വ്യാപക വിമർശനം ഉയരുന്നു

പാറ്റ്‌ന : രാജ്യത്തെ അപമാനിക്കുന്ന പരാമർശവുമായി ആർജെഡി ദേശീയ സെക്രട്ടറി അബ്ദുൽ ബാരി സിദ്ദീഖി. തന്റെ കുട്ടികളോട് വിദേശത്ത് ജോലി നേടി അവിടുത്തെ പൗരന്മാരായി ജീവിക്കാൻ ഉപദേശിച്ചുവെന്നാണ് അഭിമാനത്തോടെ മുതിർന്ന ആർജെഡി നേതാവ് പറഞ്ഞത്.

”എനിക്ക് ഹാർവാഡിൽ പഠിക്കുന്ന മകനും, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിക്കുന്ന മകളും ഉണ്ട്. ഞാൻ അവരോട് പറഞ്ഞത് വിദേശത്ത് തന്നെ ജോലി കണ്ടെത്തുക, പറ്റുകയാണെങ്കിൽ അവിടത്തെ പൗരന്മാരായി ജീവിക്കുക എന്നാണ്. ഞാൻ ഇപ്പോഴും ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി അവർ അവിശ്വാസത്തോടെ പ്രതികരിച്ചപ്പോൾ, ഞാൻ പറഞ്ഞത് അവർക്ക് ഇവിടെ പൊരുത്തപ്പെടാൻ സാധിക്കില്ല എന്നാണ് ”സിദ്ദീഖിയുടെ വാക്കുകൾ .

ഒട്ടനവധിയാളുകളാണ് സിദ്ദീഖി രാജ്യത്തിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ആർജെഡി ദേശീയ സെക്രട്ടറിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നു . സിദ്ദിഖിയുടെ പരാമർശങ്ങൾ ഇന്ത്യാ വിരുദ്ധമാണെന്ന് ബീഹാറിലെ ബിജെപി നേതാവ് നിഖിൽ ആനന്ദ് പറഞ്ഞു.അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ രാഷ്‌ട്രീയ നേതാവെന്ന നിലയിൽ ഇവിടെയുള്ള പദവികൾ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോകണം. ആരും അദ്ദേഹത്തെ തടയില്ലെന്നും നിഖിൽ ആനന്ദ് പറഞ്ഞു.

Related Articles

Latest Articles